Keralam

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം.

കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ […]

Tech

ഭൂരിഭാഗവും ഉപയോഗിക്കുന്നത് സൗജന്യപതിപ്പ്; വരുമാനംകൂട്ടാൻ ChatGPT, ഓൺലൈൻ ഷോപ്പിങ്ങടക്കം വരും

ചാറ്റ്ജിപിടിയെ ഓൺലൈൻ ഷോപ്പിംഗ് ലോകത്തേക്ക് എത്തിക്കാൻ ഓപ്പൺഎഐ. ചാറ്റ്ബോട്ടിനുള്ളിൽ നിന്നുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു ബിൽറ്റ്-ഇൻ പേയ്മെന്റ്, ചെക്ക് ഔട്ട് സംവിധാനത്തിനുവേണ്ടി കമ്പനി ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഓരോ ഓർഡറിനും ഒരു കമ്മീഷൻ ഈടാക്കുന്നതിലൂടെ ഓപ്പൺഎഐക്ക് ഒരു പുതിയ വരുമാന മാർഗംകൂടി തുറക്കുന്നതാണ് നീക്കം. […]

Entertainment

താന്‍ നായകനായ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് നല്‍കിയ വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി.

നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. […]

NEWS

അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം.

റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്ക‌യിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Business

ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിൽ 15ന് തുറക്കും

ഇലോൺ മസ്‌കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറും മുംബൈയിലെ ബാന്ദ്ര-കൂർള കോംപ്ലക്‌സിൽ (ബിസി) 15ന് തുറക്കും 4003 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘മോഡൽ വൈ എസ്‌യുവികളായിരിക്കും ഇന്ത്യയിൽ ആദ്യം വിൽപനയ്ക്ക് എത്തിക്കുക. രാജ്യത്തെ […]

India

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത് കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് […]

Keralam

കുഴി അടയ്ക്കാതെ ടോൾ പിരിക്കേണ്ട; പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് ഡിവൈഎഫ്ഐ, സംഘർഷം

പാലിയേക്കര ടോൾ പാസയിൽ ടോൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീ‌സിലേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതു സംഘർഷത്തിന് വഴിയൊരുക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാതെ ടോൾ പിരിക്കുന്നതിന് എതിരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. […]

India

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു.

87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. ഇരുന്നൂറിലധികം സിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ അവരെ പ്രശസ്തിയിലേക്കുയർത്തി. രാജ്യം ആജീവാനന്ത നേട്ടങ്ങൾക്കുള്ള […]

Keralam

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന […]

India

ഫ്യൂവൽ സ്വിച്ച് മനപ്പൂർവം ഓഫാക്കിയത്; വിമാനം പൈലറ്റ് തകർത്തതാകാം-വ്യോമയാന വിദഗ്‌ധൻ

അഹമ്മദാബാദിൽ ജൂൺ 12-ാം തീയതി അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂർവം അപകടത്തിൽപ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്‌ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരിൽ ഒരാളാണ് ഇദ്ദേഹം. എയർ ഇന്ത്യ വിമാനാപകടം മനപ്പൂർവമായ മനുഷ്യ പ്രവർത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എൻഡിടിവിക്ക് […]