പാദങ്ങളിലെ നീരും നിറംമാറ്റവും കോവിഡ്- 19 ലക്ഷണങ്ങള്‍

മിതത്വത്തിന്‍റെ സൗന്ദര്യവും ആസൂത്രണ മികവും സമന്വയിക്കുന്ന നിര്‍മ്മിതി

കസ്റ്റംമെയ്ഡ് ഫര്‍ണിച്ചര്‍ പരമാവധി ഉള്‍പ്പെടുത്തിയതിനൊപ്പം ലൈറ്റിങ് സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അകത്തളം അതിമനോഹരമായിരിക്കണം; എന്നാല്‍ ഒരിടത്തും ഒന്നും എടുത്തു നില്‍ക്കരുത് എന്ന ഉടമസ്ഥന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരമാണ് ഈ ഇന്‍റീരിയര്‍.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ഇളംനിറത്തിന്‍റെ ചാരുത നിറയുന്ന അകത്തളത്തില്‍ അതിഭാവുകത്വം തെല്ലുമില്ല. ഡിസൈനറായ റെജി കുര്യന്‍ (ഇന്‍സ്കേപ്പ് ഡിസൈന്‍ സൊല്യൂഷന്‍സ്, കൊച്ചി) ആണ് കാഴ്ചഭംഗിയും ആസൂത്രണമികവും സമന്വയിക്കുന്ന നിര്‍മ്മിതിയുടെ ശില്‍പ്പി.

കസ്റ്റംമെയ്ഡ് ഫര്‍ണിച്ചര്‍ പരമാവധി ഉള്‍പ്പെടുത്തിയതിനൊപ്പം ഫ്ളോറിങ്, സാനിറ്ററി ഫിറ്റിങ്ങുകള്‍ എന്നിവ പൂര്‍ണ്ണമായും മാറ്റി. ലൈറ്റിങ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അകത്തളത്തിലുടനീളം ഫാള്‍സ് സീലിങ് ചെയ്തത്.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

സിമന്‍റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈലാണ് പ്രധാന ഫ്ളോറിങ് സാമഗ്രി. മിതത്വത്തിന്‍റെ സൗന്ദര്യം തുളുമ്പിനില്‍ക്കുന്ന പാര്‍പ്പിടത്തിലെ ലിവിങ്, ഡൈനിങ് ഏരിയകളും, കിച്ചനും തുറസ്സായ നയത്തിലാണ്.

വുഡന്‍ പാനലിങ് ചെയ്തും അക്രിലിക് ഫിനിഷുള്ള ക്യാന്‍വാസ് പെയിന്‍റിങ് ഉള്‍പ്പെടുത്തിയുമാണ് ലിവിങ് ഏരിയയുടെ ചുമര്‍ ഹൈലൈറ്റ് ചെയ്തത്.

സര്‍വീസ് കൗണ്ടര്‍ ഉള്‍പ്പെടുത്തിയ ഡൈനിങ്ങിനനുബന്ധമയി ബാല്‍ക്കണിയുമുണ്ട്. ലിവിങ് കം ഡൈനിങ് ഏരിയയില്‍ നിന്ന് ഇടനാഴിയിലൂടെയാണ് കിടപ്പുമുറികളിലേക്ക് പ്രവേശനം.

തുറസ്സായ നയത്തിലൊരുക്കിയ ‘L’ ഷേപ്പ് കിച്ചന്‍റെ കവാടത്തില്‍ തന്നെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുമുണ്ട്. അടുക്കളയ്ക്കും വര്‍ക്കേരിയയ്ക്കുമിടയിലെ ഭിത്തി പൊളിച്ചു നീക്കിയാണ് ഇവിടം കൂടുതല്‍ വിശാലമാക്കിയത്.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

ബാല്‍ക്കണി ഉള്‍പ്പെടുത്തി ഒരുക്കിയ മൂന്ന് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഇവിടെയുള്ളത്.

മാസ്റ്റര്‍ ബെഡ്റൂമിന്‍റേയും കിഡ്സ്റൂമിന്‍റെയും ഹെഡ്ബോര്‍ഡില്‍ ഫാബ്രിക് പാനലിങ് ചെയ്തിട്ടുണ്ട്. ഇളംവര്‍ണ്ണങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ലളിതവും ഊര്‍ജ്ജസ്വലവുമായി ഒരുക്കി എന്നതാണ് ഈ വസതിയുടെ പ്രത്യേകത.

Project Highlights

  • Designer: Regi Kurian (Inscape Design Solutions Pvt.Ltd, Ernakulam)
  • Project Type: Residential House
  • Owner: Ashil
  • Location: Vazhakala
  • Year Of Completion: 2018
  • Area: 1400 Sq.Ft

Be the first to comment

Leave a Reply

Your email address will not be published.


*