മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പള്ളിപ്പാന മഹാകർമ്മം

ചരിത്രപ്രസിദ്ധമായ മണർകാട് ശ്രീഭഗവതി ക്ഷേത്രത്തിൽ 22 വർഷങ്ങൾക്കുശേഷം 2026 ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള (1201 മേടം 16 മുതൽ 27 വരെ) തീയതികളിൽ പള്ളിപ്പാന നടത്തുവാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചി രിക്കുകയാണ്. ദേവസ്ഥാനത്ത് വന്നുഭവിച്ചിരിക്കുന്ന ചൈതന്യ ക്ഷയവും ബാധദോഷങ്ങളും അമംഗളങ്ങളും അകറ്റുന്ന തിനും ഭക്തജനങ്ങളുടെ സർവ്വദോഷ പരിഹാരത്തിനും എല്ലാവർക്കും സർവ്വശ്വര്യങ്ങളും സമ്പദ്സമൃദ്ധിയും ക്ഷേമവും ലഭിക്കുന്നതിനുമായി നടത്തുന്ന പുണ്യകർമ്മമാണ് പള്ളിപ്പാന മഹാകർമ്മം.പള്ളിപ്പാന ആദ്യം നടത്തിയത് ശ്രീപരമേശ്വരനാണ്. ദുർവ്വാസാവ് മഹർഷിയുടെ ശാപത്താൽ ജരാനരബാധിച്ച ദേവന്മാർ ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് കരസ്ഥമാക്കുവാൻ അസുരന്മാരുടെ സഹായം ആവശ്യം വരിക യും പാലാഴിമഥനത്തിലൂടെ ലഭിച്ച അമൃത് അസുരന്മാർ തട്ടി യെടുക്കുകയും ചെയ്തു. അസുരന്മാരിൽനിന്ന് അമൃത് വീണ്ടെടുക്കുന്നതിനായി മഹാവിഷ്‌ണു മോഹിനിയായി അവതരിക്കുകയും അമൃത് വീണ്ടെടുത്ത് ദേവന്മാർക്ക് നൽകുകയും ചെയ്തും. ഇതിൽ കുപിതരായ അസുരന്മാർ അവരുടെ ഗുരുവായ ശുക്രാചാര്യരോട് സങ്കടം ഉണർത്തിക്കുകയും കോപാകുലനായ ശുക്രാചാര്യർ പാലാഴിയിൽ ക്ഷുദ്രം ചെയ്യുകയും ക്ഷുദ്രപ്രയോഗത്താൽ മഹാവിഷ്‌ണുവിന് ആലസ്യം സംഭവിക്കുകയും പാലാഴി ജലത്തിന് നിറവ്യത്യാസം വരികയും ജീവജാലങ്ങൾക്ക് നാശവും സംഭവിച്ചു. ഇതു കണ്ട് ഭയപ്പെട്ട ദേവന്മാർ ജ്യോതിശാസ്ത്രത്തിൻ്റെ കുലപതി ശ്രീസുബ്രഹ്മണ്യനെക്കൊണ്ട് പ്രശ്ന‌ം നടത്തുകയും നവഗ്രഹങ്ങൾ മൃത്യുസൂത്രത്തിൽ നിന്നതുകണ്ട് ദേവന്മാർ ദുഃഖിതരാകുകയും ദോഷപരിഹാരത്തിന് വേലൻ എന്ന കർമ്മിയെക്കൊണ്ട് പള്ളിപ്പാന നടത്താൻ ശ്രീസുബ്രഹ്മണ്യൻ നിർദ്ദേശിച്ചു. വേലനുവേണ്ടി ദേവന്മാർ ഈരേഴുപതിനാലു ലോകത്തിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം വിഫലമായപ്പോൾ നാരദമുനിയുടെ നിർദ്ദേശാനു സരണം ദേവന്മാർ കൈലാസത്തിലെത്തി ശ്രീപരമേശ്വരനെയും ശ്രീപാർവ്വതിയെയും കാര്യങ്ങൾ ധരിപ്പിക്കുകയും ശ്രീപരമേ ശ്വരൻ വേലനായും ശ്രീപാർവ്വതി വേലത്തിയായും അവതരിച്ച് പാലാഴി ഗോപുരത്തിനുമുമ്പിലെത്തി തുടികൊട്ടി മഹാവിഷ്ണു വിൻ്റെ ആലസ്യവും ദോഷങ്ങളും അകറ്റുകയും ചെയ്തു. ഈ കർമ്മങ്ങൾക്കുശേഷം ശ്രീപരമേശ്വരൻ ലോകത്ത് വേലന്റെ ആവശ്യം മനസ്സിലാക്കുകയും വേലൻ എന്ന കുലത്തെ സൃഷ്ടിക്കുകയും അവർക്ക് ഓതി ഒഴിഞ്ഞ് കർമ്മങ്ങൾ ചെയ്ത‌്‌ നാവിൻദോഷം, കണ്ണിൻദോഷം മറ്റ് ആഭിചാരദോഷങ്ങൾ എന്നിവ അകറ്റുന്നതിനുള്ള സിദ്ധി നൽകുകയും ചെയ്‌തു. സാക്ഷാൽ ശ്രീപരമേശ്വരൻ ശ്രീമഹാവിഷ്ണുവിൻ്റെ ദോഷങ്ങൾ തീർക്കുന്നതിനുവേണ്ടി നടത്തിയ പതിനെട്ട് കർമ്മങ്ങളാണ് പള്ളിപ്പാന ചടങ്ങുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഐതിഹ്യത്തെ മുൻനിർത്തിയാണ് ശിവസ്‌തുതിയോടെ പാനപ്പാട്ടുകൾ ആരംഭിക്കുന്നത്.

പാനപ്പാട്ടു പാടി ദേവിയെ ഉണർത്തുകയും ചൈതന്യമൂർത്തി യാക്കുകയും ചെയ്യുന്നത് വേലൻ സമുദായത്തിൽപ്പെടുന്നവരാണ്. ഓത്തും മുറോത്തുമാണ് പള്ളിപ്പാനയിലെ മുഖ്യകർമ്മങ്ങൾ. ഓ ത്തു നടത്തുന്നത് വേലൻമാരും മുറോത്തുനടത്തുന്നത് വേലത്തികളുമാണ്. ഈ കർമ്മങ്ങൾ ചെയ്യുന്ന വേലൻമാരെ കൂത്താടികൾ എന്നും പുറനാടികൾ എന്നും വിളിച്ചുവരുന്നു. കൂത്താടികൾ മാത്രമേ വിധിപ്രകാരമുള്ള പൂജാദികർമ്മങ്ങളും ഓത്തും നടത്തുക യുള്ളു. പുറനാടികൾക്ക് പള്ളിപ്പാന ക്രിയകളിൽ വിദൂഷകന്റെ സ്ഥാനമാണുള്ളത്. അവർക്ക് ആരെയും എന്തും പറയാനും അധി ക്ഷേപിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. പള്ളിപ്പാനയുടെ നാളു കളിൽ നാടോടികളെപ്പോലെ അവർ നടക്കുന്നു. പുറനാടി യഥാർ ത്ഥത്തിൽ കൂത്താടികൾ ചെയ്യുന്ന ക്രിയകളിൽനിന്ന് ജനശ്രദ്ധ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്.മെയ് 7,8,9 തീയതികളിൽ നടക്കുന്ന പാനയടി ഏറ്റവും വി ശേഷപ്പെട്ട ചടങ്ങാണ്. ഭക്തജനങ്ങൾ ദോഷപരിഹാരത്തിനായി ശിരസ്സിലുഴിഞ്ഞ് എത്തിക്കുന്ന നാളികേരം പാനയടി കർമ്മത്തിന് ഉപയോഗിക്കുന്നു.

മണർകാട് ഭഗവതി ദേവസ്വം ഭരണസമിതിക്കുവേണ്ടി

ടി. എൻ. ശ്രീകുമാരശർമ്മ താന്നിയിൽ ഇല്ലം, മണർകാട് (പ്രസിഡന്റ്)

പി. മോഹനചന്ദ്രൻനായർ പുലിപ്ര, മണർകാട് (സെക്രട്ടറി)

പി. ആർ. രാമൻനായർ പാറയിൽ, കൊങ്ങാണ്ടൂർ (വൈസ് പ്രസിഡന്റ്)

പി. അനിൽകുമാർ ഒളൂർ, മണർകാട് (ജോ. സെക്രട്ടറി)

കെ. കെ. വിജയകുമാരൻനായർ കൈപ്പട അഞ്ജലി, കുഴിപ്പുരയിടം (ട്രഷറർ)

ഒ. കെ. മണിക്കുട്ടൻ ഒളൂർ, മണർകാട് (ജനറൽ കൺവീനർ, സ്വാഗതസംഘം

Be the first to comment

Leave a Reply

Your email address will not be published.


*