ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ശക്തമായ നടപടിയുമായി ചലച്ചിത്ര സംഘടനയായ ഫെഫ്ക (FEFKA). കേസിൽ അന്തിമ വിധി വരുന്നത് വരെ രഞ്ജിത്തിനെ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. സമാനമായ ആരോപണങ്ങൾ നേരിട്ട മറ്റ് സിനിമാ പ്രവർത്തകർക്കെതിരെയും മുൻപ് ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സ്വീകരിച്ചിരിക്കുന്നത് പ്രാഥമിക നടപടിയാണെന്നും, രണ്ട് യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഓൺലൈനായി കമ്മിറ്റി ചേർന്ന് വിഷയത്തിൽ തുടർനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ (ICC) രഞ്ജിത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

Be the first to comment