പാലായിൽ ഇനി സ്വപ്ന ഭവനം സ്വന്തമാക്കാം, പൊന്മാങ്കൽ ഹോംസിലൂടെ.

സ്വന്തമായി ഒരു സ്വപ്ന ഭവനം ആഗ്രഹിക്കുന്നവർക്കായി കോട്ടയം, തെള്ളകം,പൊന്മാങ്കൽ ഹോംസിന്റെ ” Welkin” പ്രീമിയം ലക്ഷ്വറിവില്ല “കൾ ഒരുങ്ങുന്നു. പാലാ ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കുമാറി, ചിറ്റാർ ജംഗ്ഷനിൽ പാലാ-രാമപുരം ഹൈവേയ്ക്കു സമീപമാണ് “Welkin”പ്രോജക്ട് പുരോഗമിക്കുന്നത്.സമകാലിക ശൈലിയിലുള്ള Welkin വില്ലകൾ പരിസ്ഥിതി സൗഹൃദ നിർമാണത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. മൂന്നേകാൽ ഏക്കറിൽ 26 പ്ലോട്ടുകളിലായി, ആധുനിക സൗകര്യങ്ങളോടെയാണ്,കേരളത്തിലെ മുൻനിര ബിൽഡേഴ്‌സ് ആയ പൊന്മാങ്കൽ ഹോംസ്‌, “Welkin” എന്ന പുതിയ പ്രോജെക്ട് അവതരിപ്പിക്കുന്നത്.ഇരുനിലകളിലായുള്ള വില്ലകൾ വിവിധ അളവുകളിൽ തെരെഞ്ഞെടുക്കാം.Type 1(2923 sqft) മുതൽ Type 9(2015sqft) വരെ, ഒൻപതു വ്യത്യസ്ത ഡിസൈനുകളിലുള്ള 4 BHK വീടുകൾ “Welkin Premium Luxury villa”യിലുണ്ട്.6.02സെന്റ് മുതൽ 10.77സെന്റ് വരെ വിസ്തീർണമുള്ള പ്ലോട്ടുകളാണ് ഈ പ്രോജെക്ടിൽ ഉള്ളത്.
ഓരോ വില്ലയിലും Sitout, Drawing, Dining, 4Bedrooms, Kitchen, Work Area, Bathrooms, Family Room എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചു സൗകര്യങ്ങളൊരുക്കിയാണ് “Welkin”വില്ലകളുടെനിർമാണം.കസ്റ്റമേഴ്‌സിന്റെ ആഗ്രഹത്തിനനുസരിച്ച് ആഡംബരവും സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്യുവാനുള്ള അവസരവും “പൊന്മാങ്കൽ ഹോംസ്”ഒരുക്കിയിരിക്കുന്നു.

ഇരുനിലകളിലായി ക്ലബ്ഹൗസ്, സ്ത്രീകൾക്കും, പുരുഷന്മാർക്കും പ്രത്യേകമായി പൂർണസജ്ജമായ ഹെൽത്ത് ക്ലബ്ബ്, കുട്ടികൾക്കായി ഉപകരണങ്ങളോടുകൂടിയ വിശാലമായ പ്ലേ ഏരിയ, പ്രഭാത സായാഹ്ന നടത്തത്തിനായി ഏഴുമീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള റോഡിനോട് അനുബന്ധിച്ചുള്ള വാക്കിങ് ഏരിയ,തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുവാൻ പ്രത്യേക ട്രാൻസ്‌ഫോർമർ, ജനറേറ്റർ ബാക്കപ്പ് സംവിധാനങ്ങൾ, ഹൈ സ്പീഡ് ഇന്റർനെറ്റ്‌,24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി വിഭാഗം, മാലിന്യസംസ്കരണ സംവിധാനം, സ്ട്രീറ്റ് ലൈറ്റുകൾ, ശുദ്ധജല ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തുന്നതിനായി കിണർ തുടങ്ങിയ സൗകര്യങ്ങൾ “Welkin ” വില്ലയിൽ ലഭ്യമാണ്.പ്രോജെക്ടിന്റെ 30%സ്ഥലം റോഡിനും റിക്രിയേഷനുമായി മാറ്റിവച്ചിരിക്കുന്നത്, ഉപഭോക്താവിനോടുള്ള പൊന്മാങ്കൽ ഹോംസിന്റെ കരുതലിന്റെ ഉദാഹരണമാണ്.പ്രകൃതിരമണീയത ആസ്വദിക്കുവാൻ അവസരമൊരുക്കിയാണ് വില്ലകളുടെ നിർമാണം.

സമയബന്ധിതമായി നിർമിച്ച് കയ്മാറുക എന്നതാണ് പൊന്മാങ്കൽ ഹോംസിന്റെ ഒരുദശാബ്ദത്തിലേറെ നീണ്ട വിശ്വാസ്യതയുടെ അടിത്തറ. നിർമാണവസ്തുക്കളുടെയും, നിർമാണത്തിന്റെയും, ഓരോ ഘട്ടത്തിലെയും കൃത്യമായ പരിശോധന, പരിപൂർണ്ണതയുള്ള പ്രോജക്ടിനു കരുത്താവുകയും, മുതൽ മുടക്കിനുള്ള മൂല്യം ഉപഭോക്താവിന് ഉറപ്പാക്കുകയും ചെയ്യുന്നു.

സ്ട്രക്ച്ചറൽ എഞ്ചിനീയർമാർ,പ്രൊഫഷണൽ ആർക്കിടെക്ടുകൾ, , ഡിസൈനർമാർ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് രൂപകല്പന, നിർമാണം എന്നിവക്കു നേതൃത്വം നൽകുന്നത്.ദൃഡതയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി കോളം ഫൂട്ടിങ് പൈലിംഗ് സാങ്കേതികതയിലാണ് ഫൌണ്ടേഷൻ നിർമ്മിക്കുന്നത്. ഭിത്തികൾ ഇഷ്ടികയിലും, കതകുകൾ തേക്കിൻ തടിയിലുമാണ് നിർമ്മിക്കുന്നത്. ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, തുടങ്ങി എല്ലാ സൗകര്യങ്ങളുടെയും സാമിപ്യം “Welkin villa”പ്രോജെക്ടിനെ ആകർഷണീയമാക്കുന്നു.ഉപഭോക്താക്കൾക്കായി ബാങ്ക് ലോൺ സൗകര്യവും “പൊന്മാങ്കൽ ഹോംസ് “ക്രമീകരിച്ചിരിക്കുന്നു.2005ൽ പ്രവാസജീവിതം കഴിഞ്ഞെത്തിയ ദേവസ്യ ജോസഫ് പൊന്മാങ്കൽ (തങ്കച്ചൻ പൊന്മാങ്കൽ ) 2008ൽ ആരംഭിച്ച “പൊന്മാങ്കൽ ബിൽഡേഴ്‌സ് “ആണ് 2012ൽ “പൊന്മാങ്കൽ ഹോംസ്”ആയിമാറിയത്.വൈവിധ്യമാർന്ന മികവുകൾക്ക് നിരവധി അംഗീകാരങ്ങൾ നേടിയ തങ്കച്ചൻ പൊന്മാങ്കലിന്റെ തികഞ്ഞ പ്രൊഫഷണലിസവും, അനുഭവസമ്പത്തുമാണ് “പൊന്മാങ്കൽ ഹോംസ് എന്ന പ്രസ്ഥാനത്തിന്റെ ഊർജസ്രോതസ്സ്. ഒരു മാതൃകാ സംരംഭകൻ എന്നനിലയിൽ, മൂല്യവർദ്ധിത നിർമിതികൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് “Welkin Luxury Villa”.റെസിഡൻഷ്യൽ സ്‌പേസ്, അപ്പാർട്ടുമെന്റുകൾ, ഫ്ലാറ്റുകൾ, വില്ലകൾ എന്നിവയിൽ തനതായ ശൈലി സൃഷ്ടിച്ചുകൊണ്ടാണ് “പൊന്മാങ്കൽ ഹോംസ്”മുന്നേറുന്നത്.പ്രകൃതിയുടെ പച്ചപ്പും കുളിർമയും അനുഭവിക്കുവാനും,ലോകോത്തര സൗകര്യങ്ങൾ അതിന്റെ പൂർണതയിൽ ആസ്വദിക്കുവാനും ആഗ്രഹിക്കുന്നവർക്ക് നിശ്ചയമായും തെരെഞ്ഞെടുക്കാം “Welkin Luxury Villas”.

Managing Director
Thankachan Ponmankal
Caritas Hospital Jn.,Thellakom,
Kottayam-686630,Kerala
Ph:9847920780(MD)
9605932000,9605752000
E-mail:info@ponmankalhomes.com
Website:www.ponmankalhomes.com

Be the first to comment

Leave a Reply

Your email address will not be published.


*