
ചീസിന്റെയും പനീറിന്റെയും രുചിയാൽ സമ്പന്നമാണ് ചീസ് ബോൾ, വൈകുന്നേരത്തെ ചായയോടൊപ്പമോ അല്ലാതെയോ ഒക്കെ കഴിക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ഈ സൂപ്പർ ടേസ്റ്റി ചീസ് ബോൾസ് വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പ്രധാന ചേരുവകൾ
100 ഗ്രാം പനീർ
2 cube സംസ്‌കരിച്ച ചീസ്
2 cube കൊഴുപ്പ് കുറഞ്ഞ മൊസിറല്ല ചീസ്
1 ടീസ്പൂൺ പനിക്കൂർക്ക
1 ടീസ്പൂൺ പൊടിയാക്കിയ കുരുമുളക്
2 എണ്ണം തിളപ്പിച്ച ഉരുളക്കിഴങ്ങ്
ആവശ്യത്തിന് ബ്രഡ് ക്രംബ്‌സ് അഥവാ ബ്രഡ് പൊടിച്ചത്
ആവശ്യത്തിന് ഉപ്പ്
1 ടേബിൾസ്പൂൺ ചോളമാവ്
ആവശ്യത്തിന് മൈദ
ആവശ്യത്തിന് മല്ലിയില
ആവശ്യത്തിന് പച്ച മുളക്
4 clove വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് പ്രോസെസ്സഡ് ചീസ്, മോസറല്ല ചീസ്, പനീർ, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അറിഞ്ഞത് എന്നിവയെല്ലാം ചേർത്തിളക്കുക. ഇതിലേയ്ക്ക് അല്പം കുരുമുളക് പൊടി, ഒറിഗാനോ, ഉപ്പ് എന്നിവയും ചേർത്ത് ഇളക്കാം. അല്പം മൈദയും ബ്രെഡ് ക്രംബ്‌സും ചേർത്ത് നന്നായി ഇളക്കി ഈ മിശ്രിതം മാറ്റി വെക്കാം.
മറ്റൊരു ബൗളിൽ മൈദ, കോൺ ഫ്ലോർ, ഉപ്പ്, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് ഒരു മിക്സ് തയ്യാറാക്കുക.
ഇനി ആദ്യം തയ്യാറാക്കിയ പനീർ-ചീസ് മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ തയ്യാറാക്കിയ ശേഷം, മൈദ – കോൺ ഫ്ലോർ മിശ്രിതത്തിൽ മുക്കി, ശേഷം ബ്രെഡ് ക്രംബ്സിലും മുക്കിയെടുക്കണം.
ഇനി ഇത് എണ്ണയിൽ നന്നായി വറുത്തെടുക്കുക. രുചികരമായ ചീസ് ബോൾസ് തയ്യാർ!
Be the first to comment