
നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്.
അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് ഈ മിടുക്കി വരച്ചത്. നവോമി ലിയു (Naomi Liu) എന്നാണ് ഈ അഞ്ച് വയസുകാരിയുടെ പേര് (name).
നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. ഏറെ ഉയരമുള്ള വലിയ ക്യാന്‍വാസില്‍ വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ചെയ്യുകയാണ് ഈ മിടുക്കി. ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
https://twitter.com/i/status/1452709240678850566
വീഡിയോ വൈറലായതോടെ നവോമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അസാധ്യകഴിവുള്ള കലാകാരിയാണെന്നും നവോമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നും പലരും കമന്‍റ് ചെയ്തു.
Be the first to comment