അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ്കുമാറിന് നേരെ വധഭീഷണി. പുന്നപ്ര നോർത്ത് പഞ്ചായത്ത് ആറാം വാർഡ് കരിപ്പുറത്ത് വീട്ടിൽ താമസിക്കുന്ന പ്രദീപിന് രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹത്തെ ഇന്നലെ രാവിലെയാണ് ഫോണിലൂടെ അജ്ഞാതർ ബന്ധപ്പെട്ടത്.
ജി. സുധാകരന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം. നാല് തവണയോളം ഇത്തരത്തിൽ ഫോൺ കോളുകൾ വന്നതായി പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment