
വെജ്,നോൺ-വെജ് വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല.ഗരം മസാല ചേർത്ത കറികളുടെ രുചി ഒന്നുവേറെതന്നെയാണ്, മായം ഒന്നും ചേർക്കാത്ത നല്ല ശുദ്ധമായ ഗരം മസാല ഒന്ന് മനസ്സുവെച്ചാൽ നമുക്ക് തന്നെയുണ്ടാക്കിയെടുക്കാം . വിവിധ പേരുകളിൽ ലഭ്യമായ ഈ മസാലകൂട്ട് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്ന് നോക്കാം.
പ്രധാന ചേരുവകൾ
കുരുമുളക് -2 1/2 ടീസ്പൂൺ
ഗ്രാമ്പൂ – 6
10 ഒരിഞ്ചു വലിപ്പമുള്ള കറുവാപട്ടപച്ച
ഏലയ്ക്ക – 4 ഗ്രാം
ജാതിപത്രി – 1
മല്ലി – 4 ടേബിൾസ്പൂൺ
പെരുംജീരകം – 3 ടേബിൾസ്പൂൺ
ജാതിക്ക – 1 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച് ചെറിയ തീയിൽ വറുക്കുക.ഇറക്കി വയ്ക്കാം.തണുത്ത ശേഷം മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിക്കുക.വേണമെങ്കിൽ അരിച്ചെടുക്കാം.വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കുക.ആവശ്യത്തിന് ഉപയോഗിക്കാം.
Be the first to comment