Keralam

കേരളത്തിൽ 18 തികഞ്ഞ എല്ലാവ‍ര്‍ക്കും ഇനി വാക്സിൻ; ഒറ്റ വിഭാഗമായി കണക്കാക്കും: ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസ്സ് കഴി‍ഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ ഇനി കൊവിഡ് 19 വാക്സിൻ ലഭിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി പരിഗണിച്ചായിരിക്കും വാക്സിൻ നല്‍കുക.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ നല്‍കിത്തുടങ്ങിയ […]

India

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു.എ.ഇയിലേക്ക് പ്രവേശന വിലക്കില്ല

പ്രവാസികൾക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതൽ യു.എ.ഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീൽഡ് (ആസ്ട്രസെനേക്ക) വാക്സിൻ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാർക്കാണ് ബുധനാഴ്ചമുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. എന്നാൽ, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. കേരളത്തിൽ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും […]

Keralam

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ വിടവാങ്ങി

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) വിടവാങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴച രാത്രിയോടെയാണ് അന്ത്യം.കൊവിഡ് ബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ – ആമിന, തുഷാര, പ്രസൂന എന്നിവർ മക്കളാണ്. 1948 ഡിസംബർ […]

Career

10,11,12 ക്ലാസ്സുകളിലെ മാർക്കുകൾ മാനദണ്ഡം;സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം

ജൂൺ ഒന്നിന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. മൂല്യനിർണയത്തിന്റെ അന്തിമരൂപം പ്രകാരം വിദ്യാർത്ഥികളുടെ 10,11,12 ക്ലാസ്സുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിലാകും അന്തിമ ഫലം നൽകുക. മൂന്ന് ഭാഗമായി നടത്തുന്ന മൂല്യനിർണയത്തിൽ 10,11 ക്ലാസ്സുകളുടെ വാർഷിക പരീക്ഷകളുടെ ഫലവും, […]

Keralam

കാലവർഷം: സംസ്ഥാനത്ത് 16 % മഴക്കുറവ്

കാലവർഷം ആദ്യ 15 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ ഇതുവരെ 16% മഴക്കുറവ്.ഈ സീസണിൽ കേരളത്തിൽ 299 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 250 മിമീ മാത്രം.കോട്ടയം,പത്തനംതിട്ട ജില്ലകളിൽ മാത്രം സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. മറ്റ് 12 ജില്ലകളിലും കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ജൂൺ […]

Keralam

ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

ജ്വല്ലറികളില്‍ ഇന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. അതേ സമയം പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ […]

India

ഗ്യാസ് സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള ഏജൻസിയിൽനിന്ന് റീഫിൽ ചെയ്യാം..

ഉപയോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫില് ചെയ്യാനുള്ള സൗകര്യമൊരുക്കി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഇതുവഴി ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽനിന്ന് സിലിണ്ടറുകൾ റീഫിൽ ചെയ്തെടുക്കാനാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാെ മാത്രമേ റിഫില്ലിങ്ങിലായി ഉപയോക്താക്കൾക്ക് […]

India

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്. 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്ക് ധരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. […]

India

രാജ്യത്ത് ഒറ്റ ദിവസം 6148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6148 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കോവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി. […]

NEWS

ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് തെക്കേ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ. ബിറ്റ്‌കോയിനെ ഇത്തരത്തിൽ കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്. ജൂൺ 9ന് പ്രസിഡന്റ് നായിബ് ബുക്കെലെ അവതരിപ്പിച്ച ബിറ്റ്കോയിൻ നിയമം നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് പാസായത്. 84 വോട്ടുകളിൽ 62 […]