Keralam

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.ആറു മാസത്തിനകം ലൈസൻസെടുക്കണം.തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസെടുക്കാൻ, ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണം, ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം […]

Keralam

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയശതമാനം

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. […]

Keralam

കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ […]

NEWS

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ രോഗികൾ വെന്തുമരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി […]

Keralam

ബാവ തിരുമേനിയുടെ കബറടക്കം ഇന്ന് 3 ന്

കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു. പിതാവിൻ്റെ ഭൗതിക ശരീരം ദർശിക്കാൻ ഇപ്പോഴും ആളുകൾ ദേവലോകത്തെ അരമനയിലേക്ക് എത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ കാതോലിക്കേറ്റ് […]

Local

ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം ജില്ലാ കളക്ടർ

ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചുമതലയേൽക്കും. ഇന്ന് രാവിലെ 9.15ന് ജില്ലയുടെ ഭരണാസ്ഥാനമായ കളക്‌ട്രേറ്റിലെത്തിയ കളക്ടർ മുഖ്യമന്ത്രിയുടെ ഓൺലൈൻ അവലോകന യോഗത്തിൽ പങ്കെടുത്തു. ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കു കളക്ടറായി ഉള്ള നിയോഗം. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം […]

NEWS

ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സൺ ബഹിരാകാശ യാത്ര വിജയം;ഇന്ത്യക്കാർക്ക് അഭിമാനമായി സിരിഷ

ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വിര്‍ജിൻ ഗലാക്റ്റിക്കിൻ്റെ ബഹിരാകാശ യാത്ര വിജയം. വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട ആറംഗ സംഘം യാത്ര പൂർത്തിയാക്കി തിരിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട് നിൽക്കുന്നതായിരുന്നു യാത്ര.ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം യുഎസിനെ ന്യൂമെക്സിക്കോ സ്പേസ്പേർട്ട് […]

Keralam

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു

വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ് കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവ (75) കാലം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 […]

Keralam

ആശങ്ക ഉയര്‍ത്തി കേരളത്തില്‍ സിക്കയും; പത്തിലധികം ആളുകളില്‍ വൈറസ് ബാധ

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരിലാണ് രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും.കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് […]

Keralam

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് […]