
ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം;മരുന്ന് വേണ്ട, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 1.13 ബില്യൺ ജനങ്ങൾ ഉയർന്ന രക്തസമ്മർദം മൂലം കഷ്ടപ്പെടുന്നു. പുരുഷന്മാരിൽ നാലിൽ ഒരാളും സ്ത്രീകളിൽ അഞ്ചിലൊരാളും ഈ രോഗത്തിൻ്റെ പിടിയിലാണ്.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന രക്തസമ്മർദ രോഗനിരക്ക് കേരളത്തിലാണ്. കുറവ് ബിഹാറിലും.
ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷണങ്ങളും ഇല്ലാതെ ഒരാളോടൊപ്പം ഉണ്ടാവുകയും അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതുമായ രോഗമാണ് അമിത രക്തസമ്മര്‍ദ്ദം. അതുകൊണ്ടാണ് അമിത രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ നിശബ്ദനായ കൊലയാളി എന്നു അറിയപ്പെടുന്നത്.
അമിത രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയും പക്ഷാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. അമിതമായ മദ്യപാനം, പുകവലി, അമിതമായ ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസികപിരിമുറുക്കം എന്നിവയെല്ലാം നമ്മുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
◼ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ,മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക.
◼’സ്‌ട്രെസ്’ ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു കാരണം. അതിനാല്‍ യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ കുറയ്ക്കാന്‍ ശ്രമിക്കുക
◼ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നന്നായി കുറയ്ക്കണം….
◼മദ്യപാനം മിതപ്പെടുത്തണം. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
◼പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ പുകവലി ഉപേക്ഷിക്കുക
◼കൃത്യമായി വ്യായാമം ചെയ്യണം. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും
◼അമിതഭാരം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം
Be the first to comment