കേരളത്തിൽ കിണറുകൾ ഇടിഞ്ഞു താഴുന്നതെന്ത്കൊണ്ട്?

കിണറുകൾ ഇടിഞ്ഞു താഴുന്നതും, പൊടുന്നനെ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും വാർത്തകളിൽ നിറയാറുണ്ട്. എങ്ങിനെയാണിത് സംഭവിക്കുന്നത്. വിശദമായി പരിശോധിക്കാം. സംഭവത്തിലെ വില്ലൻ ആരാണെന്നല്ലേ. ഭൂമിയുടെ ഉപരിതലത്തിനു താഴെ ഒഴുകുന്നതോ കെട്ടിനിൽക്കുന്നതോ ആയ ജലമാണ്‌ ഇതിനു കാരണക്കാരൻ. പെട്ടന്നുള്ളതോ നിരന്തരമായതോ ആയ ജല സമ്പർക്കം മൂലം,ഉപരിതലത്തിനു തൊട്ടുതാഴെയുള്ള മണ്ണ്, മണൽ, ചരൽ, ചുണ്ണാമ്പു പാറകൾ തുടങ്ങിയവ വെള്ളത്തിൽ ലയിച്ച് ഇല്ലാതാവുകയോ അടിത്തട്ടിലെ കയ് വഴികളിലൂടെ ഒഴുകി മാറുകയോ ചെയ്യുംപോഴാണ് ഇടിഞ്ഞുതാഴൽ സംഭവിക്കുന്നത്. പൊള്ളയായ അടിഭാഗത്തിന്,ഉപരിതലത്തെ താങ്ങി നിത്താനുള്ള ശേഷി നഷ്ടപെടുമ്പോൾ മേൽ ഭാഗം ഇടിഞ്ഞു താഴും. ഒറ്റ ദിവസം കൊണ്ടോ വർഷങ്ങൾ കൊണ്ടോ ഈ പ്രക്രിയ നടക്കാം. ഭൂമിയിൽ പ്രകൃതി നിർമിത ഗുഹകൾ, തുരംഗങ്ങൾ എനിവ ഉണ്ടാവുന്നതിനും കാരണം ഇതു തന്നെ. ഇനി കിണർ ഇടിഞ്ഞു താഴുന്നതിലേക്കു വരാം. മുൻ പറഞ്ഞ കാരണങ്ങളാൽ, പൊള്ളയായ അടിത്തട്ടിനു മുകളിലുള്ള കിണർ, അതിലെ ജലത്തിന്റെ ഭാരതോടൊപ്പം ഉപരിതലത്തിൽ നിൽക്കാൻ കഴിയാതെ വരുമ്പോൾ ഇടിഞ്ഞുതാഴൽ അനിവാര്യമാണ്. കിണർ മാത്രമല്ല കെട്ടിടങ്ങൾ, റോഡുകൾ എന്നിവിടങ്ങളിൽ എല്ലാം ഈ പ്രതിഭാസം സംഭവിക്കുന്നുണ്ട്. ഇനി ഇതിൽ നിന്നും രക്ഷനേടാൻ വല്ല മാർഗവും ഉണ്ടോ? ഇതിനുമുൻപ് ഇടിഞ്ഞുതാഴൽ ഉണ്ടായ പ്രദേശങ്ങൾ, ജനജീവിതത്തിന് ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയും തത്കാലമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*