യോഗ ശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്ന് യോഗ മാറിയിരിക്കുന്നു. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ഏറ്റവും സൗഹാർദ്ദപരവും വിശ്വസനീയവുമായ മാർഗ്ഗമായി ഇത് മാറിയിരിക്കുന്നു. കൊവിഡ്-19 നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുന്ന ഈ സമയത്ത് കൊറോണ അണുബാധയിൽ നിന്ന് കരകയറിയവർക്കും രോഗം ബേധമായവർക്കും ഇപ്പോഴും ബലഹീനതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ ധ്യാനവും യോഗയും അത്തരം ആളുകളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുന്നു. ഈ രോഗ വ്യാപന സമയത്ത് ഓൺലൈൻ യോഗ ക്ലാസുകൾ ഇപ്പോൾ വളരെ പ്രചാരത്തിലുണ്ട്. അതുകൊണ്ട് തന്നെ യോഗയെക്കുറിച്ചുള്ള വിദഗ്ദ്ധോപദേശം ലഭിക്കുക എന്നത് കൂടുതൽ എളുപ്പമാണ്.

എന്നാൽ യോഗ ശീലിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ ചില അടിസ്ഥാന നിയമങ്ങൾ ഉണ്ട്, ഇവ ശ്രദ്ധിക്കൂ.

1. യോഗ വെറും വയറ്റിൽ ചെയ്യണം. യോഗ പരിശീലിക്കുന്നതിനു മുമ്പ് ഒരാൾ ഭക്ഷണം കഴിച്ച് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. യോഗ പരിശീലിക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക

2. ഒരു എളുപ്പമുള്ള യോഗാസനം ചെയ്തുകൊണ്ട് ആരംഭിച്ച് കഠിനമായവയിലേക്ക് നീങ്ങണം.

3. ഓരോ യോഗ വ്യായാമത്തിനും ശേഷം കുറഞ്ഞത് 10 സെക്കൻഡ് വിശ്രമിക്കുക.

4. യോഗ പരിശീലിക്കുന്നതിന് സുഖപ്രദമായ വസ്ത്രങ്ങൾ അത്യാവശ്യമാണ്.

5. യോഗ വെറും നിലത്ത് ചെയ്യരുത്. യോഗ ചെയ്യുവാനായി പായകളോ കട്ടിയുള്ള ബെഡ് ഷീറ്റോ നിലത്ത്
വിരിച്ച് ഉപയോഗിക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു.

6. യോഗ പരിശീലിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് പ്രഭാതമെന്ന് പറയപ്പെടുന്നു

7. യോഗ പരിശീലിച്ച് ഒരു മണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കാം.

8. ധാരാളം ശുദ്ധമായ വായു ഉള്ളിടത്ത് യോഗ പരിശീലിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

9. യോഗ പരിശീലിച്ചതിന് ശേഷം കുളിക്കുന്നതാണ് നല്ലത്.

10. ഒരാൾ യോഗ പരിശീലനത്തിൽ അച്ചടക്കം പാലിക്കുകയും യോഗ പതിവായി പരിശീലിക്കുകയും ചെയ്യുമ്പോൾ മാത്രമേ യോഗയുടെ ഗുണങ്ങൾ ആസ്വദിക്കാൻ കഴിയൂ.

Be the first to comment

Leave a Reply

Your email address will not be published.


*