ഒറിഗാമി എന്താണെന്നറിയാതെ പോകരുതേ ആരും

ഒറിഗാമി എന്താണെന്നറിയാതെ പോകരുതേ ആരും

കടലാസു കൊണ്ട് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മകളില്ലാത്തവരായി ആരുമുണ്ടാകില്ല. മഴവെളളത്തിലിറക്കിയ തോണി തന്നെയാകും ഒറിഗാമിയെ കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക. ഉയരത്തിലേക്ക് എറിയുമ്പോള്‍ പറന്നിറങ്ങുന്ന വിമാനവും കൈയ്യില്‍ പിടിച്ചു വീശുമ്പോള്‍ ഠേ എന്നു പൊട്ടുന്ന തോക്കും ഊതിയാല്‍ചാടുന്ന തവളയുമൊക്കെ നിര്‍മിച്ചത്, അതിനായി നോട്ടുപുസ്തകത്തിന്റെ നടുപ്പേജ് തന്നെ ചീന്തിയതിന് കിട്ടിയ അടിയുടെ ചൂട് , ഇതും ഒറിഗാമിയോടൊപ്പം മനസ്സിലെത്തുന്നുണ്ടായേക്കാംലോകമെങ്ങും കുട്ടികളെ ആകര്‍ഷിക്കുന്ന വിനോദങ്ങളിലൊന്നാണ് ഒറിഗാമി. ജപ്പാനില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ചപ്പോള്‍ അതിന്റെ ഓര്‍മക്കായി നിര്‍മിക്കുന്ന സുഡോകു എന്ന കൊക്കിന്റെ രൂപം ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടതാണ്. ജപ്പാനിലാണ് ഒറിഗാമിയുടെ തുടക്കം എന്നാണ് കരുതപ്പെടുന്നത്. മടക്കല്‍ എന്നര്‍ത്ഥമുള്ള ഒറു, കടലാസ് എന്നര്‍ത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളില്‍ നിന്നാണ് ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങള്‍ വിവിധ ജ്യാമിതീയ രീതികളില്‍ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ അടിസ്ഥാനം. ജപ്പാനില്‍ കടലാസ് പ്രചാരത്തിലാകുന്നതിനു മുന്‍പു തന്നെ പേപ്പര്‍ നിര്‍മിക്കാനറിയാമായിരുന്ന ചൈനയിലാണ് ഒറിഗാമി ആരംഭിച്ചതെന്നും പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*