കൈകഴുകാനുള്ള വാഷ്ബേസിന് മാത്രം ഉറപ്പിച്ച അപ്രധാനമായ ഒരു ഏരിയയല്ല ഇന്നത്തെ വീടുകളിലെ വാഷ് ഏരിയ. ഇവ പലപ്പോഴും ഡിസൈന്റെ തന്നെ ഭാഗമാകാറുണ്ട്, മള്‍ട്ടിപര്‍പ്പസ് ഏരിയയായി വിശേഷിപ്പിക്കാം വാഷ് ഏരിയകളെ.

ഈ വാഷ് ഏരിയ പാര്‍ട്ടീഷന്റെ മറവിലാണ്.അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ഒരുക്കിയ വാഷ് ഏരിയയുടെ സമീപമായാണ് ബാത്റൂം വരുന്നത്.
- ക്ലയന്റ്: ഫൈസല്‍, ജാബിന്
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് നൗഷാദ്
- സ്ഥലം: കോഴിക്കോട്

മുകളിലും താഴെയും സ്റ്റോറേജ് സൗകര്യത്തോടെ
വിശാലമായി ഒരുക്കിയ വാഷ് ഏരിയ. നീളത്തിലുള്ള മിററാണ് ഇവിടുത്തെ ഹൈലൈറ്റ്.
- ക്ലയന്റ്: ബിജു തമ്പി
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ബി. സുധീര്‍
- സ്ഥലം: കോഴിക്കോട്

ലക്ഷ്വറി ഫീലിലാണ് ഈ വാഷ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീലിങ്ങും ലൈറ്റിങ് അറേഞ്ച്മെന്റ്സുമെല്ലാം ശ്രദ്ധേയമാണ്.
- പ്രോപ്പര്‍ട്ടി: കഫ് പരേഡ്
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് മുജീബ് അഹമ്മദ് & ലളിത തരാനി
- സ്ഥലം: മുംബൈ

വാഷ് ഏരിയയ്ക്ക് ചെറിയ സ്പേസ് മാത്രമേ നല്‍കിയിട്ടുള്ളൂ.
പക്ഷേ, സ്റ്റോറേജോടു കൂടിയ വാഷ് ഏരിയയുടെ സീലിങ്ങും
മിററും വുഡുപയോഗിച്ച് ശ്രദ്ധേയമാക്കിയിരിക്കുന്നു.
ക്ലയന്റ്: സാബു ജോസ്
- ഡിസൈന്‍: നിഷാന്ത് തോമസ്, പ്രിന്‍സ് ഫ്രാന്‍സിസ്
- സ്ഥലം: പെരുമ്പാവൂര്‍

ഇന്റീരിയര്‍ ഡക്കറേറ്ററുടെ സവിശേഷ ശ്രദ്ധ ആവശ്യമായ ഇടമാണ് വാഷ് ഏരിയ. തുറന്ന നയത്തിലുള്ള ഡൈനിങ് ഏരിയയുടെ ഒരു ഭാഗത്തായി ഒതുങ്ങിയാണ് വാഷ് ഏരിയ. സ്റ്റോറേജ് സൗകര്യത്തോടെയാണ് വാഷ് ഏരിയ ഒരുക്കിയത്.
- ക്ലയന്റ്: മുഷ്താഖ് അലി എം
- ഡിസൈന്‍: എ.എം. ഫൈസല്‍
- സ്ഥലം: ചാവക്കാട്

സ്റ്റെയര്കേസിനടിയിലാണ് വാഷ് ഏരിയയ്ക്കു സ്ഥാനം. വാഷ് ഏരിയയുടെ ഭിത്തി സ്റ്റോണ്‍ ക്ലാഡിങ് ചെയ്തിരിക്കുന്നു. സ്റ്റോറേജിനും ചെടികളുടെ സാന്നിധ്യവുമുണ്ട്.
- ക്ലയന്റ്: പ്രദീപ്
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് നൗഷാദ്
- സ്ഥലം: പെരിന്തല്‍മണ്ണ

ഡ്രൈ ഗാര്‍ഡനുള്ളിലാണ് രണ്ട് വാഷ് ബേസിനുകളുള്ള വാഷ് ഏരിയ. വെള്ള പെബിളുകളും മുളം ചെടികളും ടൈല്‍ വാള് ക്ലാഡിങ്ങും കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. നീളത്തിലുള്ള മിററാണ് വാഷ് ഏരിയയെ ശ്രദ്ധേയമാക്കുന്നത്.
- ക്ലയന്റ്: ജീസ് ലാസര്‍
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ഡെന്നിസ് ജേക്കബ്
- സ്ഥലം: ഇരിങ്ങാലക്കുട

ഓപ്പണ്‍ ഡൈനിങ് ഏരിയയില്‍ തന്നെ സിംപിളായാണ് വാഷ് ഏരിയ ഒരുക്കിയിട്ടുള്ളത്. വാഷ് ഏരിയയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
- ക്ലയന്റ്: ഡയസ് എടക്കളത്തൂര്‍
- ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ബാബു തോമസ് ആലപ്പാട്ട്
- സ്ഥലം: തൃശൂര്‍, അയ്യന്തോള്‍

ഡൈനിങ്ങിനു സമീപം വാഷ് ഏരിയ പ്രത്യേക മുറിയായി സജ്ജീകരിച്ചിരിക്കുന്നു. വാഷ് ഏരിയയിലേക്കുള്ള പ്രവേശന കവാടത്തില്‍ വുഡുകൊണ്ടുള്ള ബോര്‍ഡറും ആകര്‍ഷകമാണ്. വലിയ മിററും സ്റ്റോറേജും ഉള്‍പ്പെടുത്തിയിരിക്കുന്നു.
- ക്ലയന്റ്: ഷൗക്കത്ത് അലി
- ഡിസൈനര്‍: ഷനോജ് കെ.വി.
Be the first to comment