വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്. നിറങ്ങളും, ടെക്സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്.
വ സ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് ഏറെ മുന്നേറി കഴിഞ്ഞു വാഡ്രോബുകള്‍. ആവശ്യം മാത്രമല്ല അലങ്കാരം കൂടിയാണ് ഇവ ഇന്ന്.
ബെഡ്റൂമുകളുടെ ഭാഗമാണ് വാഡ്രോബുകളെന്നാണ് പൊതു ധാരണയെങ്കിലും, സ്വകാര്യതയുള്ള കോറിഡോറുകളുടെയും മുറികളുടെയും ഭാഗമായുള്ള വാക്ക്-ഇന്‍ വാഡ്രോബുകളുള്‍പ്പെടെ മുറികളുടെ ഇന്‍റീരിയര്‍ ഡിസൈനില്‍ മേധാവിത്തം പുലര്‍ത്താന്‍ തക്ക സ്വീകാര്യത ഇവയ്ക്ക് ഇപ്പോഴുണ്ട്.
YOU MAY LIKE: ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്
വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്. നിറങ്ങളും, ടെക്സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്.
ബഹുധര്‍മ്മങ്ങള്‍
പലവിധ ധര്‍മ്മങ്ങളിലധിഷ്ഠിതമാണ് ഇന്നത്തെ വീടുകള്‍ക്കു വേണ്ട കണ്ടുപിടിത്തങ്ങളും, സൗകര്യങ്ങളും എല്ലാം. ഒന്നിലേറെ പ്രയോജനങ്ങളുള്ളവ സ്വീകരിക്കാനാണ് പൊതു താത്പര്യം.
RELATED READING: ടോട്ടല്‍ കന്‍റംപ്രറി
വഡ്രോബുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. വസ്ത്രവും, പാദരക്ഷകളും സൗന്ദര്യവസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിലുപരി ഡ്രസ്സിങ് ടേബിള്‍ വാഡ്രോബുകളും, ടി.വി പാനല്‍ വാഡ്രോബുകളും, കണ്ണാടി വാഡ്രോബുകളും സാധാരണമായിക്കഴിഞ്ഞു.
സ്ഥലവും, സൗകര്യവും, താത്പര്യവും അനുസരിച്ച് തെരഞ്ഞെടുക്കാന്‍ ഒട്ടേറെ മാതൃകകളിലുള്ള വാഡ്രോബുകള്‍ ഇന്നുണ്ട്.
വിവിധ രൂപങ്ങളില്‍, ഭാവങ്ങളില്‍
കാലാകാലമായുള്ളതാണ് ട്രഡീഷണല്‍ രീതിയിലുള്ള അലമാരകള്‍. മരത്തിനു പുറമേ മെറ്റല്‍, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടെല്ലാം ഉണ്ടാക്കുന്ന ഇവയുടെ പ്രധാന മെച്ചം പലയിടത്തേക്കും സ്ഥാനം മാറ്റാമെന്നതാണ്.
പുറമേ വലുപ്പം തോന്നുന്ന ഇവയ്ക്ക് അകമേ സ്ഥലം കുറവായിരിക്കും. തറയിലെ വിലപ്പെട്ട സ്ഥലം അപഹരിക്കും എന്നുളളത് ഇത്തരം വാഡ്രോബുകളുടെ ദോഷമാണ്.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
അടുത്ത കാലത്തായി ഒട്ടേറേപേര്‍ തെരഞ്ഞെടുക്കുന്ന മാതൃകയാണ് സ്ലൈഡിങ് ഡോര്‍ വാഡ്രോബുകള്‍. റൂമുകളുടെ ഒഴിഞ്ഞ മൂലകളില്‍ സ്ഥാപിക്കാമെന്നതും ഡോറുകള്‍ക്കായി സ്ഥലം പാഴാക്കുന്നില്ല എന്നതും ഇവയുടെ മെച്ചമാണ്.

പൗഡര്‍കോട്ടഡ് അലൂമിനിയം പ്രൊഫൈല്‍സ് ആണ് ഇവയുടെ ഫ്രെയിമുകള്‍. റബറൈസ്ഡ് വീല്‍ റണ്ണര്‍ ഉണ്ടാകും. വളരെ എളുപ്പത്തില്‍ തള്ളിനീക്കാനും കാലങ്ങളോളം ലോലമായ മിനുസം കാക്കാനും കഴിയുന്ന സാമഗ്രികളാണ് ഇവ.
വാക്ക്-ഇന്‍-വാഡ്രോബ്
വാഡ്രോബുകളിലെ ആഡംബരമാണ് വാക്ക് ഇന്‍ വാഡ്രോബ്. വീട്ടില്‍ അധികമായുള്ള റൂമോ, ഇടനാഴിയുടെ ഭാഗമോ വാഡ്രോബ് ആയി പരിവര്‍ത്തനപ്പെടുത്തുകയാണ് ഇവിടെ.
വീടുകളിലെ സ്വകാര്യ ലൈബ്രറിയുടെ മാതൃക ഓര്‍മിപ്പിക്കുന്നതാണ് ഇതിന്‍റെ വിന്യാസവും ക്രമീകരണവും. ഒരു വലിയ ബെഡ്റൂമില്‍ പാര്‍ട്ടീഷന്‍റെ ധര്‍മ്മവും ഇത്തരം വാഡ്രോബുകള്‍ വഹിക്കുന്നു.
You May Like: ഹൈടെക് വീട്
സാധനങ്ങളുടെ വിന്യാസം മനോഹരമാണെങ്കില്‍ ചില്ല് ഡോറുകള്‍ക്ക് അകത്ത് ഒരു ഷോ ഏരിയയുടെ ഭംഗി നല്‍കും വാക്ക്-ഇന്‍ വാഡ്രോബുകള്‍. ടോപ്പ്ലൈന്‍, ഇന്‍ലൈന്‍ വാഡ്രോബുകളും ഇപ്പോള്‍ ട്രെന്‍ഡ് ആകുന്നുണ്ട്.

മുറിയുടെ അതേ ഉയരത്തില്‍ ഒരു ചുമര്‍ ഭാഗം നിറഞ്ഞു നില്‍ക്കുന്ന തരത്തിലാണ് ഇവയുടെ ഡിസൈന്‍. വിശാലമായ മുറികള്‍ക്ക് ചേരുന്നതാണ് ഇത്തരം വാഡ്രോബുകള്‍.
റോളിങ് ഷട്ടര്‍ വാഡ്രോബുകളും, ബൈ ഫോള്‍ഡ് വാഡ്രോബുകളും
ഏറെ ജനകീയമല്ലെങ്കിലും ഇപ്പോള്‍ ഇതിനും ആവശ്യക്കാരേറി വരുന്നു. യൂട്ടിലിറ്റി ഏരിയയില്‍ ശുചീകരണ സാമഗ്രികള്‍ ഉള്‍പ്പെടെ സൂക്ഷിക്കാനാണ് റോളിങ് ഷട്ടര്‍ വാഡ്രോബുകള്‍ ഉപയോഗിക്കുന്നത്.

മടക്കിവയ്ക്കുന്ന തരം ഡോറുകളും, ഡ്രോയറുകളും, ഡ്രസ്സിങ് മിററുകളും ഉള്‍പ്പെടെയുള്ളതാണ് ബൈ ഫോള്‍ഡ് വാഡ്രോബുകള്‍. ഇന്‍-ബില്‍റ്റ്, മോഡുലാര്‍ വാഡ്രോബുകള്‍ക്ക് ഒരുപോലെ ആവശ്യക്കാരുണ്ട്.
മോഡുലാര്‍ വാഡ്രോബുകള്‍
ചുമരില്‍ സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്ന തരത്തിലുള്ളതാണ് മോഡുലാര്‍ വാഡ്രോബുകള്‍. വീട് മാറേണ്ടപ്പോഴോ മറ്റേതെങ്കിലും സാഹചര്യങ്ങളിലും അഴിച്ചെടുത്ത് പുതിയ സ്ഥലത്ത് പിടിപ്പിക്കാം എന്നത് ഇത്തരം വാഡ്രോബുകളുടെ മെച്ചമാണ്.
ചുമരിനകത്തേക്ക് ഇറക്കി പിടിപ്പിക്കുന്നതാണ് ഇന്‍-ബില്‍റ്റ് വാഡ്രോബുകള്‍- ഇവയുടെ കുറച്ചുഭാഗം മാത്രമേ പുറത്തേക്ക് തള്ളി നില്‍ക്കുന്നുള്ളൂ; ആ ഭിത്തിയുടെ അളവുകള്‍ക്ക് അനുസൃതമായിരിക്കും.
ALSO READ: ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം
കാഴ്ചഭംഗിയും ഒതുക്കവും ഇന്‍ -ബില്‍റ്റ് വാഡ്രോബുകള്‍ക്ക് കൂടുതലായതു കൊണ്ടു തന്നെ കസ്റ്റമേഴ്സിന് ഇതിനോട് കുറച്ചു താത്പര്യം കൂടുതലുണ്ട്.
എല്ലാം കസ്റ്റമൈസ്ഡ്
മറൈന്‍ പ്ലൈവുഡ്, എം.ഡി.എഫ് തുടങ്ങിയവ കൊണ്ടുള്ള കസ്റ്റമൈസ്ഡ് വാഡ്രോബുകള്‍ക്കാണ് ഇപ്പോള്‍ സ്വീകാര്യത കൂടുതല്‍. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം വാഡ്രോബുകളുണ്ട്.
ഓരോന്നിന്‍റെയും അളവുകള്‍ വ്യത്യാസപ്പെട്ടിരിക്കും(മെഷര്‍മെന്‍റ്). വാഡ്രോബുകളുടെ ഉയരത്തിലാണ് ഈ അളവുവ്യത്യാസം ഏറെ ബാധകം. സ്ത്രീകളുടെ വാഡ്രോബിന് 150-160 സെന്‍റീമീറ്റര്‍ വരെയാണ് ഉയരം കണക്കാക്കുന്നത്.

പര്‍ദ്ദ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ തൂക്കിയിടാവുന്ന തരത്തിലുള്ള സൗകര്യം പരിഗണിച്ചാണ് ഇത്. പുരുഷന്‍മാരുടേതില്‍ ഇത് 100-110 സെന്‍റീമീറ്ററാണ്. കുട്ടികളുടേതാവട്ടെ 92 സെന്‍റീമീറ്ററും.
വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള സൗകര്യത്തിന് പുറമേ, ജ്വല്ലറി റാക്ക്, ലോക്കര്‍, ഡ്രോയര്‍, ഷൂ റാക്ക്, ബാസ്ക്കറ്റ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു ഒരു വാഡ്രോബില്‍. കസ്റ്റമേഴ്സിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സൗകര്യങ്ങള്‍ കൂട്ടിയോ കുറച്ചോ ഡിസൈന്‍ ചെയ്യാം.

ഇതനുസരിച്ച് വിലയും വ്യത്യാസപ്പെടുന്നു. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് പലതരം ഫിനിഷുകളും പോളിഷുകളും വാഡ്രോബുകള്‍ക്ക് നല്‍കാം.
മറീനോ മൈക്ക ലാമിനേഷന്‍, വെനീര്‍ ലാമിനേഷന്‍, മാറ്റ്, ഗ്ലോസി, സെമി ഗ്ലോസി, ഹൈ ഗ്ലോസി, ടെക്സ്ച്ചര്‍, വുഡ്, പെയിന്‍റ്, ഫാബ്രിക്ക് പാറ്റേണ്‍, ഗ്ലാസ്, അക്രിലിക്ക് ഫിനിഷുകള്‍ ഉദാഹരണമാണ്. ഗ്ലാസ് ഫ്രെയ്മ്ഡ് ഡോര്‍, അലൂമിനിയം ഫ്രെയ്മ്ഡ് ഡോര്‍ തുടങ്ങിയവയും ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാം.
RELATED READING: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം
ക്രോക്കറി ഷെല്‍ഫ്, ടി.വി യൂണിറ്റ് വാഡ്രോബ്, ബുക്ക് ഷെല്‍ഫ്, കിച്ചന്‍ കബോഡുകള്‍, കിഡ്സ് റൂം സ്റ്റോറേജ്, സ്റ്റെയര്‍കേസ് വിത്ത് സ്റ്റോറേജ്, ബെഡ് കം വാഡ്രോബ്, വര്‍ക്ക് സ്റ്റേഷന്‍ കം ബെഡ്, ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ കം വാഡ്രോബ് എന്നിങ്ങനെ വാഡ്രോബുകള്‍ക്ക് ഒട്ടേറെ സാധ്യതകളാണിന്ന്.
ഹാങ്ങറില്‍ സ്ട്രിപ്പ് ലൈറ്റ് ഉള്‍പ്പെടെയുള്ള വാഡ്രോബുകളും ഉണ്ട്. കസ്ററമൈസ്ഡ് ആയതു കൊണ്ട് വാഡ്രോബില്‍ ലൈറ്റ് പിടിപ്പിക്കാന്‍ സുഷിരങ്ങള്‍ ഇട്ടുകൊടുത്താല്‍ ഇലക്ട്രിഫിക്കേഷന്‍ സമയത്ത് അത് ചെയ്താല്‍ മതിയാകും.
മൃദുവായ തള്ളലില്‍ തുറക്കാവുന്ന വിധമുള്ള ഡ്രോയറുകളോടു കൂടിയതാണ് ഇപ്പോഴുള്ള വാഡ്രോബുകളേറെയും. ഇലക്ട്രിക്ക് ആയും മാനുവല്‍ ആയും ഇവ പ്രവര്‍ത്തിപ്പിക്കാം.
കസ്റ്റമൈസ്ഡ് പാറ്റേണ്‍ വാഡ്രോബുകളെല്ലാം അവ വിപണനം ചെയ്യുന്ന ഷോറൂം സന്ദര്‍ശിച്ച്, പാറ്റേണുകളും വിലയും മനസ്സിലാക്കി നമ്മുടെ ബഡ്ജറ്റിനൊത്ത് ഓര്‍ഡര്‍ ചെയ്ത് തയ്യാറാക്കാം.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: റാണി ജേക്കബ്, ക്രിയേറ്റീവ് വാഡ്രോബ്സ്, സെമിനാരിപ്പടി, മംഗലപ്പുഴ, ആലുവ. ഫോണ്‍: 18004259000
Be the first to comment