വിക്ടോറിയന്‍ ശൈലിയില്‍

വെണ്‍മയുടെ പ്രൗഢി നിറയുന്ന അകത്തളത്തില്‍ ആഡംബരത്തേക്കാള്‍ ഉപയുക്തതയ്ക്കാണ് പ്രാമുഖ്യം.
പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ വീതികുറവിനെ മറികടന്ന് പരമാവധി പിന്നോട്ടിറക്കിയാണ് വീടൊരുക്കിയത്.

പാതയോരത്തുള്ള വീതി കുറഞ്ഞ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കി വിക്ടോറിയന്‍ ശൈലിയില്‍ ഒരുക്കിയ വീടാണിത്.

ആര്‍ക്കിടെക്റ്റ് ജോസഫ് ജോസഫ് ചാലിശ്ശേരി (ഡ്രീം ഇന്‍ഫിനിറ്റ് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) ആണ് അകത്തും പുറത്തും വെണ്‍മയ്ക്കു പ്രാമുഖ്യമുള്ള വീടിന്‍റെ ശില്‍പ്പി.

വൈറ്റ്, ഗ്രേ വര്‍ണ്ണങ്ങളിലുള്ള പേവിങ് ടൈലുകള്‍ പാകിയതാണ് നീളന്‍ ഡ്രൈവ് വേ. വീട്ടുമുറ്റത്തുണ്ടായിരുന്ന മാവ് നിലനിര്‍ത്തിയതിനൊപ്പം ഒരു വശത്ത് പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് തെല്ലകലെയാണ് പോളികാര്‍ബണേറ്റ് മേല്‍ക്കൂരയുള്ള കാര്‍പോര്‍ച്ചിന്‍റെ സ്ഥാനം. വീടിന്‍റെ ചുറ്റുമതിലും പാരപ്പെറ്റിലെ ഡിസൈന്‍ വര്‍ക്കും ഒരേ പാറ്റേണിലാണ്.

മേല്‍ക്കൂര പൂര്‍ണ്ണമായും ചെരിച്ചു വാര്‍ക്കുന്നതിനു പകരം ഫ്ളാറ്റ് റൂഫിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തിരിക്കുകയാണ്.

കുത്തനെ ചെരിവുള്ള രണ്ടു മേല്‍ക്കൂരകളും മുകള്‍നിലയിലെ ഭിത്തിയില്‍ നല്‍കിയ തുറസ്സുകളും ടഫന്‍ഡ് ഗ്ലാസ് മേല്‍ക്കൂരയുമാണ് വീടിന്‍റെ ആദ്യകാഴ്ചയില്‍ കണ്ണിലുടക്കുക.

വീടിന്‍റെ വലതുവശത്ത് ഓപ്പണ്‍ ടെറസിലെ പാര്‍ട്ടി സ്പേസിനെ മറച്ചുകൊണ്ട് ഫാള്‍സ് വിന്‍ഡോ നല്‍കിയത് എടുത്തു പറയത്തക്കതാണ്.

പൂമുഖത്തു നിന്ന് ഫോയറിലൂടെ ലിവിങ്ങിലേക്കും അവിടെ നിന്ന് വീടിന്‍റെ കേന്ദ്രബിന്ദുവായ ഫാമിലി ലിവിങ് കം ഡൈനിങ്ങിലേക്കും പ്രവേശിക്കാം.

ALSO READ: ഹരിത ഭംഗിയില്‍

ഫോയറില്‍ നിന്ന് ലിവിങ്ങിലേക്ക് കടക്കുമ്പോള്‍ കാണത്തക്ക വിധം ഡൈനിങ്ങിന്‍റെ ഒരു വശത്തെ ചുമരിലാണ് പ്രെയര്‍ ഏരിയ ക്രമീകരിച്ചത്.

പ്രെയര്‍ ഏരിയയുടെ സ്കൈലിറ്റ് സീലിങ്ങില്‍ ചൂടുവായു പുറന്തള്ളത്തക്ക വിധം വുഡന്‍ ബീഡിങ് നല്‍കിയത് ആകര്‍ഷകമാണ്.

ഡൈനിങ് ഏരിയയുടെ ഡബിള്‍ ഹൈറ്റ് സീലിങ്ങില്‍ ചതുരാകൃതിയിലുള്ള തുറസ്സുകളും വെര്‍ട്ടിക്കല്‍ പര്‍ഗോളയും ഇടം പിടിച്ചിട്ടുണ്ട്.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

കിച്ചന്‍, ഡൈനിങ് എന്നിവിടങ്ങളില്‍ നിന്നു കൂടി കാണത്തക്കവിധം ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റ് സ്ഥാപിച്ചത്.

വുഡ് ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയുള്ള ഗോവണിയും ഫാമിലി ലിവിങ്ങില്‍ നിന്നാണ് ആരംഭിക്കുന്നത്. അടുക്കള ഉള്‍പ്പെടെ അകത്തളത്തിലുടനീളം വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്.

മറൈന്‍ പ്ലൈയില്‍ തീര്‍ത്ത് പി യു ഫിനിഷ് നല്‍കിയ ക്യാബിനറ്റുകളാണ് മെയിന്‍ കിച്ചനിലും സമീപത്തെ വര്‍ക്കിങ് കിച്ചനിലും ഉള്ളത്.

ALSO READ: മിശ്രിതശൈലി

ബ്ലാക്ക് ഗ്രനൈറ്റ് ടോപ്പുള്ള വര്‍ക്കിങ് കിച്ചന്‍ ബ്രേക്ക് ഫാസ്റ്റ് സൗകര്യത്തോടെയാണ്. മാറ്റ് ഫിനിഷ് ടൈലാണ് രണ്ടിടത്തേയും ബാക്ക് സ്പ്ലാഷില്‍. ഇരുനിലകളിലായി നാല് കിടപ്പുമുറികളാണ് ഇവിടെയുള്ളത്.

കിടപ്പുമുറികളുടെയെല്ലാം ബെഡ് പോര്‍ഷനും ബാത്റൂമിനുമിടയ്ക്ക് ഡ്രസിങ് ഏരിയയും വാക്-ഇന്‍ വാഡ്രോബും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

താഴത്തെ നിലയിലെ കിടപ്പുമുറികളിലേക്ക് ഡൈനിങ്ങില്‍ നിന്നാണ് പ്രവേശനം. രണ്ട് കിടപ്പുമുറികളും അവയിലേക്കുള്ള പാസേജും മാത്രമേ മുകള്‍നിലയിലുള്ളൂ.

ALSO READ: കന്‍റംപ്രറി ശൈലിയോട് ആഭിമുഖ്യം കൂടുന്നു

അകത്തും പുറത്തും വെണ്‍മയുടെ പ്രൗഢി നിറയുന്ന അകത്തളത്തില്‍ ആഡംബരത്തേക്കാള്‍ ഉപയുക്തതയ്ക്കാണ് പ്രാമുഖ്യം.

Project Facts

  • Architect : Ar. Joseph Joseph Chalissery, (Dream Infinite Studio, Thrissur)
  • Project Type: Residential house
  • Owners: Bejoy George Elenjikkal & Aji Bejoy
  • Location: Kodungallur, Thrissur
  • Year Of Completion: 2019
  • Area: 2950 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*