
വി. എൻ. വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ഗവർണർ ആരിഫ് മുഹമദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അക്ഷരമാല ക്രമത്തിൽ നടന്ന സത്യപ്രതിജ്ഞയിൽ 20- മതായിട്ടാണ് വി.എൻ വാസവൻ പ്രതിജ്ഞ ചെയ്തത്.കോട്ടയം ജില്ലയിൽ നിന്നും ടി. കെ. രാമകൃഷ്ണന് ശേഷം ഒരു സി.പി.എം മന്ത്രിയാണ് വിഎൻവി .സഹകരണ, രജിസ്ട്രേഷൻ വകുപ്പുകൾ ആവും വി എൻ വാസവൻ കൈകാര്യം ചെയ്യുക.
67കാരനായ വി. എൻ. വാസൻ്റെ ജനനം 1954 ആഗസ്റ്റ് 09 നാണ്. സ്വദേശം മറ്റക്കരയാണെങ്കിലും ഇപ്പോൾ താമസം പാമ്പാടിയിലെ ഹിമഭവനിലാണ്. വെള്ളേപ്പള്ളിയിൽ നാരായണൻ, കാർത്യായനി ദമ്പതിമാരുടെ മകൻ.
ഭാര്യ: റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക ഗീത. മക്കൾ: ഡോ ഹിമാ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ ഡോ. നന്ദകുമാർ.
2015 മുതൽ സി.പി.എം ജില്ലാ സെക്രട്ടറിയായി തുടരുന്നു. സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ്, റബ്കോ ചെയർമാൻ.(ഇപ്പോൾ ഡയറക്ടർ) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ലും 1992ലും പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടിക്കെതിരേ നിയമസഭയിലേക്കും 2019ൽ കോട്ടയത്തു നിന്ന് ലോക് സഭയിലേക്കും മത്സരിച്ചു. 2006ൽ കോട്ടയത്തു നിന്നും എം.എൽഎയായി. 2011ൽ മത്സരിച്ചെങ്കിലും തിരുവഞ്ചൂരിനോട് ജയിക്കാനായില്ല. 2021 ൽ താരതമ്യേന സുരക്ഷിത മണ്ഡലമായ ഏറ്റുമാനൂരിൽ നിന്നും രണ്ടാം വിജയത്തോടെ മന്ത്രിയാകുന്നു.
Be the first to comment