മുഖത്ത് ബോഡി ലോഷൻ ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചിലരെങ്കിലും ബോഡി ലോഷൻ പതിവായി മുഖത്ത് പുരട്ടാറുണ്ട്.ബോഡി ലോഷൻ എന്നത് മറ്റ് ശരീരഭാഗങ്ങളിൽ എന്ന പോലെ തന്നെ മുഖത്തും ഒരേ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എങ്കിൽ പോലും മുഖത്ത് ബോഡി ലോഷൻ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ബോഡി ലോഷൻ ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിരവധി ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

മുഖത്തെ ചർമ്മംമറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് മുഖത്തെ ചർമ്മം അതിലോലമാണ്, മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വേഗതത്തിലാണ് കേടുപാടുകൾ തീർക്കുന്നതും പുന:സ്ഥാപിക്കപ്പെടുന്നതുമെല്ലാം. ശരീരത്തിലെ ചർമ്മം മുഖത്തെ അപേക്ഷിച്ച് കൂടുത കട്ടിയുള്ളതായതിനാൽ ഈ ഭാഗങ്ങളിൽ ഉപയോഗിക്കാനുള്ള ഉൽപ്പന്നങ്ങളും അത്തരം രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത്. അതിനാൽ മുഖമൊഴികെയുള്ള ശരീര ഭാഗങ്ങളിൽ ഇത്തരം ലോഷനുകൾ ഉപയോഗിക്കാം. എന്നാൽ മുഖത്തിന്റെ കാര്യം വരുമ്പോൾ ചർമ്മസ്‌ഥിതി പാടേ വ്യത്യസ്തമായതിനാൽ പ്രശ്നങ്ങൾ ഉടലെടുക്കും.

ബോഡി ലോഷനുകളുടെ ഘടന കൂടുതൽ ക്രീമി ആയ രീതിയിലാണ്. അതിനാൽ ഇവ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചർമ്മത്തിന് പൂർണ്ണമായും ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടച്ച് കളയുന്നതിന് കാരണമാകുകയും അത് വഴി അഴുക്കും മാലിന്യവും മുഖത്ത് അടിയുന്നതിനും കാരണമാകും. ഇത് മുഖക്കുരു, പാടുകൾ, ചർമ്മത്തിന്റെ നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

മുഖത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ക്രീമുകളുടെയോ മോയ്സചറൈസറുകളുടെയോ കാര്യമെടുത്താൽ ഇവ ഏറ്റവും മൃദുവായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ചർമ്മത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും.മുഖത്തെ അതിലോലമായ ചർമ്മ പാളികളിൽ ബോഡി ലോഷൻ അലർജി ഉണ്ടാക്കാം. ലോഷനുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചേരുവകളും മുഖത്തെ ചർമ്മത്തിന് കഠിനമായ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഇത് തിണർപ്പ്, ചുവപ്പ് നിറം, ചൊറിച്ചിൽ പോലുള്ള അലർജി ലക്ഷണങ്ങൾ പ്രകടമാക്കിയേക്കാം.

മോസ്ച്ചുറൈസറുകൾക്ക് പകരം ബോഡി ലോഷനുകളാണ് മുഖത്ത് പതിവായി ഉപയോഗിക്കുന്നതെങ്കിൽ ഇത് മുഖത്തിൻ്റെ സ്വാഭാവിക ആകർഷണീയത പതിയെ ഇല്ലാതാക്കും.
ചർമ്മത്തിന് കേടുവരുത്തുന്ന രാസവസ്തുക്കൾ ബോഡി ലോഷനിൽ ഉണ്ടാകാം. ഇത്തരം രാസവസ്തുക്കൾ ലോലമായ മുഖ ചർമ്മത്തിന് ഹാനികരമായേക്കാം. മുഖത്തിനുള്ള മോയ്‌സ്ചുറൈസറുമായി താരതമ്യപ്പെടുത്തുമ്പോൾ ബോഡി ലോഷനുകളിൽ ധാരാളം കൃത്രിമ സുഗന്ധങ്ങളും നിറങ്ങളുമൊക്കെ നിറഞ്ഞിരിക്കുന്നു. ഇത് മുഖചർമ്മത്തിൽ പ്രയോഗിക്കുന്നതിൻ്റെ ഫലമായി ചർമ്മത്തിന് വളരെയധികം കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം കാര്യങ്ങൾ പരിഗണിച്ച് മുഖത്ത് ബോഡി ലോഷന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് അഭികാമ്യം. മുഖത്തിന് പ്രത്യേകമായി തയ്യാറാക്കപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*