എം.​എ. യൂ​സ​ഫ​ലി നട്ടെല്ലിന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യതായി റിപ്പോർട്ട്.

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി നട്ടെല്ലിന് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യതായി റിപ്പോർട്ട്.

അ​ബു​ദാ​ബി​യി​ലെ ബു​ര്‍​ജി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത ന്യൂ​റോ സ​ര്‍​ജ​ന്‍ ഡോ. ​ഷ​വാ​ര്‍​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 25 ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് യൂ​സ​ഫ​ലി​യെ ചി​കി​ത്സി​ച്ച​ത്.

യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ര്‍​ന്നാ​ണ് കൊ​ച്ചി​യി​ലെ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ച​തു​പ്പി​ല്‍ യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കി​യ​ത്. അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*