ടയറുകൾക്ക് സുരക്ഷ അടിസ്ഥാനമാക്കി ഗ്രേഡിങ് വരുന്നു;നിലവാരമില്ലെങ്കിൽ വിൽക്കാനാവില്ല

ടയറുകൾക്ക് സുരക്ഷ അടിസ്ഥാനമാക്കി ഗ്രേഡിങ് വരുന്നു;നിലവാരമില്ലെങ്കിൽ വിൽക്കാനാവില്ല

വാഹനങ്ങളുടെ ടയറുകൾക്ക് സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. മഞ്ഞിലും മഴയിലും നിയന്ത്രണം നഷ്ടമാകാതെ നീങ്ങാനുള്ള കഴിവും ഭാരംവഹിക്കാനുള്ള ശേഷിയും ബ്രേക്കിങ് ക്ഷമതയും വേഗതയാർജിക്കാനുള്ള കഴിവും വിലയിരുത്തി ടയറുകളെ വേർതിരിക്കും.
പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ വിൽപ്പനാനുമതി ലഭിക്കൂ. ഒരോ മോഡലുകൾക്കും ടയർ കമ്പനികൾ പ്രത്യേകം അനുമതി വാങ്ങണം. കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ലബോറട്ടറിയിലാണ് പരിശോധന നടത്തേണ്ടത്. ടെസ്റ്റിങ് മാനദണ്ഡങ്ങളും നിശ്ചയിച്ചു. ഒക്ടോബർ മുതൽ വിപണിയിലെത്തുന്ന പുതിയമോഡൽ ടയറുകൾ ഇവ പാലിക്കണം.

നിലവിലുള്ള മോഡലുകൾ 2022 ഒക്ടോബറിനുള്ളിൽ അംഗീകാരം നേടണം. ഒരോ വാഹനത്തിനും അവയുടെ സസ്പെൻഷൻ, ഭാരം, വേഗം, ഉപയോഗം എന്നിവയ്ക്ക് അനുയോജ്യമായ ടയറുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇന്ധനക്ഷമത കൂട്ടാൻ പലരും തിരഞ്ഞെടുക്കുന്ന ഘർഷണം കുറഞ്ഞ (റോഡ്ഗ്രിപ്പ്) ടയറുകളും അപകടത്തിന് ഇടയാക്കാറുണ്ട്.
ഇവ ബ്രേക്കിങ് ക്ഷമത കാര്യമായി കുറയ്ക്കും. ടയർ ത്രെഡിന്റെ അപാകവും അപകടകാരണമാകാറുണ്ട്. കമ്പനികൾ അവരവർക്ക് ഇഷ്ടമുള്ള രീതിയിലെ ത്രെഡ്ഡുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം ഇനി എ.ഐ.എസ്. 142 നിബന്ധന പ്രകാരമുള്ള അളവ് പാലിക്കണം. 80 കിലോമീറ്ററിൽ കൂടുതൽ വേഗതയെടുക്കാൻ പാടില്ലാത്ത ടയറുകളെ തിരിച്ചറിയാൻ ലേബൽ പതിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*