മെറ്റീരിയലുകളുടെ ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മയും കസ്റ്റമൈസേഷന്‍റെ സൗന്ദര്യത്തികവും ഈ സ്ഥാപനത്തിന്‍റെ ഓരോ നിര്‍മ്മിതിയിലും അന്തര്‍ലീനമാണ്.
അകത്തളാലങ്കാര രംഗത്ത് ഒരു പതിറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള സിഗ്മ ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്തൃ സൗഹൃദമായ അകത്തളാലങ്കാര സാമഗ്രികളുടെ കലവറയാണ്.
ALSO READ: ഒറ്റനിലയില്‍ എല്ലാം
ഒരു വീട് ആകര്‍ഷകമായി അലങ്കരിക്കാനുതകുന്ന വാഡ്രോബുകള്‍, മോഡുലാര്‍ കിച്ചനുകള്‍, ടിവി യൂണിറ്റ്, പ്രെയര്‍ ഏരിയ, വാഷ് കൗണ്ടര്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമേ ലാമിനേറ്റഡ് ഫ്ളോറിങ്, ഗ്രനൈറ്റ് സിങ്കുകള്‍, നൂതനമായ സോഫാസെറ്റികള്‍, വാള്‍പേപ്പറുകള്‍, കര്‍ട്ടന്‍ ബ്ലൈന്‍ഡുകള്‍, ആര്‍ട്ടിഫാക്റ്റുകള്‍, അലങ്കാരചെടികള്‍, ചെടിച്ചട്ടികള്‍ എന്നിങ്ങനെ വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുകയാണിവിടെ.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
മെറ്റീരിയലുകളുടെ ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലായ്മയും കസ്റ്റമൈസേഷന്‍റെ സൗന്ദര്യത്തികവും ഈ സ്ഥാപനത്തിന്‍റെ ഓരോ നിര്‍മ്മിതിയിലും അന്തര്‍ലീനമാണ്.

ഹെന്‍കെല്‍, 3എം മുതലായ ബ്രാന്‍ഡുകളുടെ ഇറക്കുമതി ചെയ്യപ്പെടുന്ന മേല്‍ത്തരം പശ ഉപയോഗിച്ച് ഹോട്ട്പ്രെസ് ചെയ്ത മെറീനോ, സെഞ്ചുറി, ഗ്രീന്‍ലാം മുതലായ ഐഎസ്ഐ അംഗീകാരം നേടിയ ബ്രാന്‍ഡഡ് മറൈന്‍ ഗ്രേഡ് പ്ലൈവുഡുകളാണ് പ്രധാന നിര്‍മ്മാണ സാമഗ്രി.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന നിലവാര പരിശോധനകള്‍ ക്യാബിനറ്റുകള്‍, ഫര്‍ണിച്ചര്‍, വാഡ്രോബുകള്‍ എന്നിവയെ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ചിതലരിക്കാതെയും പൂപ്പല്‍ പിടിക്കാതെയും പൊളിഞ്ഞിളകാതെയും തനിമയോടെ നിലനില്‍ക്കാന്‍ സഹായിക്കും.
സിഗ്മ ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ്. പ്ലൈവുഡ്, വെനീര്‍, ഗ്ലാസ്, പിയു (പോളി യൂറിത്തേന്‍) തടി, അക്രിലിക് എന്നിങ്ങനെ വിവിധ ഫിനിഷുകളിലുള്ള തികച്ചും കസ്റ്റമൈസ്ഡായ മോഡുലാര്‍ കിച്ചനുകളാണ് വിപണിയിലെത്തിക്കുന്നത്.
പ്രിസൈഡ് ലാമിനേഷന്‍, സ്ലൈഡിങ് ടേബിള്‍ പാനല്‍ സോ, ഫീഡ് എഡ്ജ് ബാന്‍ഡിങ്, മള്‍ട്ടി ബോറിങ് എന്നിങ്ങനെ ഇറ്റാലിയന്‍ ജര്‍മ്മന്‍ മെഷീനറികള്‍ ഉപയോഗിച്ചുള്ള വിവിധ പ്രക്രീയകളിലൂടെ ഇവ ലോകോത്തര നിലവാരം കൈവരിക്കുന്നു.
YOU MAY LIKE: കോറിഡോര്‍ ഹൗസ്
ഒറ്റ പ്ലൈവുഡ് പാളിയെ വേര്‍തിരിച്ച് കബോര്‍ഡുകളാക്കുന്നതിനു പകരം ഇവര്‍ ഓരോ മൊഡ്യൂളുകളും ആറു വശങ്ങളുള്ള വ്യത്യസ്ത ബോക്സുകളായാണ് ഒരുക്കുന്നത്.

പാലക്കാടുള്ള 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം ഫാക്ടറിയില്‍ മികച്ച പരിശീലനം നേടിയ പ്രൊഫഷണല്‍ ടീം ആണ് മോഡുലാര്‍ കിച്ചനും അനുബന്ധ സാമഗ്രികളും തികച്ചും കസ്റ്റമൈസ്ഡായി ഒരുക്കുന്നത്.
ഹാഫെല്‍, ഹെറ്റിച്ച് എന്നീ ബ്രാന്‍ഡുകളുടെ മുഖമുദ്രയായ മിനിഫിക്സ് സാങ്കേതിക വിദ്യയിലൂടെയാണ് വിവിധ മൊഡ്യൂളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
ALSO READ: ഹൈടെക് വീട്
ഇവയുടെ അരികുകളുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ത്രൂഫീഡ് എഡ്ജ് ബാന്‍ഡ് മെഷീനില്‍, ജോവാറ്റ് ഹോട്ട് ഗ്ലൂ മാത്രം ഉപയോഗിച്ച് 200 ഡിഗ്രി സെന്‍റിഗ്രേഡില്‍ റെഹോ എഡ്ജ് ബാന്‍ഡിങ് ടേപ്പ് കൊണ്ട് ബൈന്‍ഡ് ചെയ്യുന്നു.
ഇറക്കുമതി ചെയ്യപ്പെട്ട ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കുന്ന നിര്‍മ്മിതികള്‍ ആര്‍ക്കിടെക്റ്റുകളും ഉപഭോക്താക്കളും നിര്‍ദ്ദേശിക്കുന്നതനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ ഇവിടുത്തെ ഡിസൈന ടീം തയ്യാറാകാറുണ്ട്.
തങ്ങളുടെ നിര്‍മ്മിതികളോരോന്നും ഓര്‍ഡര്‍ ലഭിച്ച് കേവലം 45 ദിവസത്തിനകം കേരളം, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എവിടെയുമുള്ള സൈറ്റുകളില്‍ തികച്ചും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കാനും ഇവര്‍ സന്നദ്ധരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിഗ്മ ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് ഫോണ്‍: 9446648000 Email: info@sigmainterior.com Web: www.sigmainterior.com
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment