തക്കാളി ജ്യൂസ്; രക്തസമ്മര്‍ദ്ദത്തിന് ഉത്തമ പരിഹാരം

തക്കാളി ജ്യൂസ്; രക്തസമ്മര്‍ദ്ദത്തിന് ഉത്തമ പരിഹാരംരക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുന്ന അവസ്ഥയാണ്. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന ധാരാളം പഴങ്ങളും പച്ചക്കറികളും ഉണ്ട്. അത്തരത്തിലൊന്നാണ് തക്കാളി.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ തക്കാളിയുടെ പങ്ക് വലുതാണ്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. സോഡിയത്തിന്റെ ദോഷഫലങ്ങള്‍ നീക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ഉയര്‍ന്ന ബിപി ഉള്ളവര്‍ പലപ്പോഴും ഉപ്പ് അഥവാ സോഡിയം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. കാരണം അമിതമായ സോഡിയം ശരീരത്തിലെ ജല സന്തുലിതാവസ്ഥയെ മറികടക്കുന്നു, ഇത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തും.തക്കാളിയുടെ ഡൈയൂററ്റിക് ഗുണങ്ങള്‍ കാരണം മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണംചെയ്യും. നിങ്ങള്‍ക്ക് ദിവസവും വീട്ടില്‍ ഒരു ഗ്ലാസ് ഫ്രഷ് തക്കാളി ജ്യൂസ് ഉണ്ടാക്കി കഴിക്കാന്‍ ശ്രമിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഇത് തയ്യാറാക്കാം.

തക്കാളി ജ്യൂസ് തയ്യാറാക്കേണ്ട വിധം

തക്കാളി – ചെറുത് രണ്ടെണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – അഞ്ച് എണ്ണം
ഐസ് ക്യൂബ് – ആവശ്യത്തിന്
നാരങ്ങാനീര് – ഒരു സ്പൂണ്‍

തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്സറില്‍ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*