കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം.

ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

YOU MAY LIKE: ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്‌

ഓരോ വീടും ഒരു പ്രത്യേക തീമിനനുസരിച്ചാവും ഡിസൈന്‍ ചെയ്യുക. കന്‍റംപ്രറി, എത്നിക്, ട്രഡീഷണല്‍ എന്നിങ്ങനെ ഏതു ശൈലിയിലാണോ വീടിന്‍റെ ഡിസൈന്‍ അതിനോട് ചേരുന്ന രീതിയിലുള്ള ക്യൂരിയോസ് തന്നെ വേണം തെരഞ്ഞെടുക്കാന്‍.

ഓരോ സ്പേസിന്‍റെയും ഭംഗി ഉയര്‍ത്തി കാണിക്കുക എന്നതാണ് ക്യൂരിയോസിന്‍റെ ധര്‍മ്മം. അതുകൊണ്ട് ഓരോ ഏരിയയ്ക്കും ഇണങ്ങുന്ന രീതിയിലുള്ളവ തെരഞ്ഞെടുക്കുക.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

ബെഡ്റൂമിന്‍റെ ആംപിയന്‍സ് കൂട്ടാനുതകുന്ന വസ്തു കോമണ്‍ ഏരിയകളില്‍ അതായത് ലിവിങ്-ഡൈനിങ് ഏരിയകളില്‍ വച്ചാല്‍ ആ ഭംഗി കിട്ടണമെന്നില്ല. ഒരു മുറിയുടെ സ്വഭാവത്തെ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്നവയാണ് ക്യൂരിയോസുകള്‍.

ആര്‍ക്കിടെക്റ്റ് ഷബാന നുഫേല്‍ (ഷബാന നുഫേല്‍ ആര്‍ക്കിടെക്റ്റ്സ്)

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം.

തെരഞ്ഞെടുക്കുന്ന വസ്തു ഒന്നുകില്‍ എല്ലാമായും ചേര്‍ന്നുപോകുന്നതോ അല്ലെങ്കില്‍ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി പ്രൊജക്റ്റ് ചെയ്ത് നില്‍ക്കുന്നതോ ആകാം. എടുത്തു നില്‍ക്കുന്ന തരം കൗതുകവസ്തു മുറിയുടെ മൊത്തം ശൈലിയെ സ്വാധീനിക്കും.

ഉപഭോക്താവിന്‍റെ താല്പര്യങ്ങള്‍ക്കനുസൃതമായി കസ്റ്റംമെയ്സായി ഡിസൈന്‍ ചെയ്യുന്നതും പതിവാണ്. വീട്ടുകാര്‍ സ്വയം ഡിസൈന്‍ ചെയ്തെടുക്കുന്ന ക്യൂരിയോസുകള്‍ വൈയക്തികമായ അനുഭവമാണ് നല്‍കുക.

പ്രാദേശികമായ ഭംഗി പകര്‍ന്നു നല്‍കാന്‍ വുഡന്‍ അലങ്കാരങ്ങള്‍ക്കു കഴിയും. ഒരു ചെറിയ വുഡന്‍ പീസ് കട്ട് ചെയ്ത് വെച്ചാല്‍ പോലും പ്രത്യേകമായ ആംപിയന്‍സ് കൊണ്ടുവരാനാവും.

അതുപോലെ ക്ലേ, ഫാബ്രിക് എന്നിവ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്കും ഇന്ന് ആവശ്യക്കാരുണ്ട്. പലതരം ഫാബ്രിക്കുകള്‍ മാത്രം ഉപയോഗിച്ച് ചെയ്യുന്ന അലങ്കാരങ്ങള്‍ക്കും പ്രാധാന്യമുണ്ട്.

ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം

ഒരു മെറ്റീരിയലിനെ തന്നെ ഫോക്കസ് ചെയ്തുകൊണ്ട്, അതേ മെറ്റീരിയലില്‍ ചെയ്ത പല വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇന്‍റീരിയറിന് ഒരു തുടര്‍ച്ചയുണ്ടാവുകയും ശൈലിയെക്കുറിച്ചു കൂടി മിഴിവോടെ പ്രതിഫലിപ്പിക്കാന്‍ കഴിയുകയും ചെയ്യും.

ഉദാഹരണമായി ക്ലേ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിവിധ തരത്തിലും ഏരിയകളിലും പ്രദര്‍ശിപ്പിക്കുന്നത് അടിസ്ഥാനനയം നിശ്ചയിക്കും.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് ഷബാന നുഫേല്‍, ഷബാന നുഫേല്‍ ആര്‍ക്കിടെക്റ്റ്സ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, മാഹി, കണ്ണൂര്‍. ഫോണ്‍: 80861 88885

Be the first to comment

Leave a Reply

Your email address will not be published.


*