പരിചമുട്ട് കളിയുടെ പഠന കളരിക്ക് മണർകാട് കത്തീഡ്രലിൽ തുടക്കം

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി പരിചമുട്ടുകളി പഠന കളരി ആരംഭിച്ചു.

സുറിയാനി ക്രിസ്ത്യാനികളുടെ ദൈവാലയങ്ങളിലും ഭവനങ്ങളിലും വിശിഷ്ട ദിവസങ്ങളിൽ കത്തിച്ച നട വിളക്കിന് ചുറ്റുമായി പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു കലാ രൂപമാണ് പരിചമുട്ട് കളി. ക്രിസ്തീയ ചരിത്രങ്ങൾ കോർത്തിണക്കിയ പാട്ടുകൾ ആണ് പരിചമുട്ടുകളിയിൽ അവതരിപ്പിക്കുന്നത്.

ആശാന്മാരായ കെ.ഐ. എബ്രഹാം കൊല്ലപറമ്പിൽ, പി.ഐ. ആൻഡ്രൂസ് ചിരവത്തറ, എൻ.സി. മാത്യു നെടുംതറയിൽ, വി.സി. എബ്രഹാം വണ്ടാനത്ത്, വർഗീസ് കോര വെള്ളാപ്പള്ളിയിൽ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. 50 കുട്ടികൾ പഠന കളരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 30 ദിവസങ്ങളിലായി വൈകുന്നേരം 6 മുതൽ 8 വരെ ഉള്ള സമയത്താണ് പഠന കളരി. രണ്ട് ബാച്ചുകളായി ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് ക്ലാസുകൾ നടത്തുന്നത്.

പ്രോഗ്രാം കൺവീനവർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴകേടത്ത്, ജോയിന്റ് കൺവീനവർ ഫാ. ലിറ്റു തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*