
വായില്‍ കപ്പലോടിക്കും തേന്‍മിഠായി ഇനി എളുപ്പത്തിൽ തയ്യാറാക്കാം
തേൻമിഠായി എന്ന് കേട്ടാൽ കൊത്തിവരാത്തവരായി ആരും തന്നെ കാണില്ല . കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന നൊസ്റ്റു രുചികളിലൊന്നാണ് ഈ തേൻമിഠായി. പണ്ട് കഴിച്ച തേൻമിഠായിയുടെ രുചി ഇപ്പോഴും നാവിൽ നിന്നും പോയിട്ടുണ്ടാവില്ല പലർക്കും. എത്ര കഴിച്ചാലും മതിവരാത്ത ഈ തേനുണ്ട നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ?
ചേരുവകൾ
ഇഡ്ലി അരി -1 കപ്പ്
ഉഴുന്ന് -1/4കപ്പ്
ഓറഞ്ച് ഫുഡ് കളർ
എണ്ണ പാകത്തിന്
പഞ്ചാര 1 കപ്പ്
വെള്ളം 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
കുതിർത്ത അരിയും ഉഴുന്നും ലേശം വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക.അരച്ച മിശ്രിതത്തിലേക് ഒരൽപം ഓറഞ്ച് ഫുഡ് കളർ ചേർത്ത് നന്നായി യോജിപ്പിക്കുക.ഇനി നല്ല കട്ടിക്ക് പഞ്ചസാര സിറപ്പ് ഉണ്ടാക്കിയെടുക്കുക.ശേഷം അരച്ച് വെച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തു കോരുക.വറുത്ത് കോരി വെച്ചിരിക്കുന്ന ഉരുളകൾ തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനിയിൽ മുക്കി വെയ്ക്കുക. സെറ്റ് ആകുമ്പോൾ എടുത്ത് ഉപയോഗിക്കാം.അങ്ങനെ കൊതിയൂറും തേൻമിട്ടായി എളുപ്പത്തിൽ വീട്ടിൽ തന്നെ റെഡിയാക്കാം
Be the first to comment