ഇന്ത്യയിലും പാകിസ്ഥാനിലും താപനില 40-50 സെൽഷ്യസ് വരെ ഉയരാം.

കടുത്ത ചൂടിന്റെ നടുവിലാണ് ദക്ഷിണേഷ്യ. ഇന്‍ഡ്യയിലും പാകിസ്‌താനിലും ആളുകള്‍ 40-50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അഭിമുഖീകരിക്കുന്നു.
വരും ദിവസങ്ങളിലും ഇതില്‍ നിന്ന് മോചനം ഉണ്ടാകില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്കോടിഷ് കാലാവസ്ഥാ നിരീക്ഷകന്‍ സ്കോട് ഡങ്കന്‍ ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരവും അധികഠിനവുമായ ഉഷ്ണതരംഗം ഇന്‍ഡ്യയിലേക്കും പാകിസ്താനിലേക്കും നീങ്ങുകയാണെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

‘ഏപ്രിലില്‍ താപനില റെകോര്‍ഡ് തലത്തിലേക്ക് ഉയരും. ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്‌താന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം’, അദ്ദേഹം പറഞ്ഞു. മുതല്‍. 2022 മാര്‍ചിലെ ഒരു ഗ്രാഫിക്‌സ് പങ്കിട്ട സ്‌കോട്, മാര്‍ച് മാസത്തില്‍ ലോകത്തിന്റെ ഈ ഭാഗം എത്രകഠിനമായ ചൂടിലാണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*