
കോട്ടയം,മണർകാട് :വിഭവസമൃദ്ധിയുടെ നവീന രുചി ഭേദങ്ങളെ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി. മണർകാട് -പുതുപ്പള്ളി ബൈപാസ് റോഡിൽ കാനറ ബാങ്കിന് എതിർവശം സ്ഥിതി ചെയ്യുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, ബൈപാസ് വഴിയുള്ള യാത്രികർക്കു ഏറെ സൗകര്യ പ്രദമായ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.ഭക്ഷണപ്രേമികൾക്കും, പുതുരുചികൾ അന്വേഷിക്കുന്നവർക്കും,കുടുംബങ്ങൾ അടക്കമുള്ള യാത്രികർക്കും മികച്ച സൗകര്യങ്ങളും, സ്വാദിഷ്ട വിഭവങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ്, Alfaham BBQ,തന്തൂരി ചിക്കൻ, ഉച്ചയൂണ്, പൊറോട്ട, ചപ്പാത്തി, ബീഫ് തുടങ്ങി ഭക്ഷണ പ്രേമികളെ തൃപ്തിപെടുത്തുന്ന വിഭവങ്ങൾ ഇവിടെ ലഭ്യമാണ.
വിഭവങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല, ചിക്കൻ ടിക്ക, ചിക്കൻ ടിക്ക മസാല-ബീഫ്, ചിക്കൻ, ഫിഷ്, കാട, വെജിറ്റബിൾ ബിരിയാണികൾ,ഫ്രൈഡ് റൈസ്കൾ- ചില്ലി,ഗാർലിക്, ജിഞ്ചർ ചിക്കൻ വിഭവങ്ങൾ, കപ്പ ബിരിയാണി, ചിക്കൻ വറുത്തരച്ച കറി തുടങ്ങിയ നാടൻ വിഭവങ്ങൾ, വിവിധ തരത്തിലുള്ള ദോശകൾ, ചാട്ട് കൗണ്ടറിൽ നിന്നും ചീസ് ആലു ചാട്ട്, ദഹി പൂരി തുടങ്ങിയ ഉത്തരേന്തിയൻ വിഭവങ്ങൾ, കേരളീയ വിഭവങ്ങൾ അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് തുടങ്ങി ചെമ്മീനിന്റെയും കക്കയുടെയും രുചിഭേദങ്ങളും ഇവിടെ ലഭ്യമാണ്. വടകളും ബജികളുമായി സ്നാക്സ് കൗണ്ടറും, സൂപ്പുകളുടെ സമൃധികളുമായി സൂപ്പ് കൗണ്ടറും ഇവിടെ പ്രവർത്തിക്കുന്നു.
ഫാമിലി റെസ്റ്റോറന്റ് എന്ന സങ്കല്പം പൂർണമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. രുചിയോടൊപ്പം ശുചിത്വത്തിനു മുൻതൂക്കം നൽകിയാണ് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറിയുടെ പ്രവർത്തനം.ഓപ്പൺ സെൻട്രൽ കിച്ചണിൽ വിഭവങ്ങൾ നമുക്കായി ഒരുങ്ങുന്നത് നേരിട്ട് കണ്ടറിയാം.കുടുംബ സദസ്സുകൾ, സുഹൃത് സംഘങ്ങൾ എന്നിവർക്ക് പരിപൂർണ സ്വകാര്യത ഉറപ്പുനൽകുന്ന Family Hut കൾ ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറിയുടെ പ്രത്യേകതയാണ്.
റെസ്റ്റോറന്റിൽ Veg-Nonveg വിഭവങ്ങൾ ഒരുക്കിയിരിക്കുന്നതു കൂടാതെ, ഒപ്പം പ്രവർത്തിക്കുന്ന Juice&Shake Parlour, Bakery എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദനത്തിനുള്ള ഇടമായി മാറുന്നു. A/C, Non AC സൗകര്യങ്ങൾ ലഭ്യമായ ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറിയിൽ, യാത്രകളിൽ സഞ്ചാരികൾ അനുഭവിക്കേണ്ടിവരുന്ന പ്രാഥമിക സൗകര്യങ്ങളുടെ കുറവുകളെ പരിഹരിക്കുന്നതിനായി, മികച്ച ശുചിത്വവും സൗകര്യവും ഉറപ്പാക്കി ടോയ്ലറ്റ് സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
TASTY CHEF BAKERY
റസ്റ്റോറന്റിനോട് ചേർന്നുള്ള ടേസ്റ്റി ഷെഫ് ബേക്കറി ആധുനിക നിലവാരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏത് ആഘോഷത്തിനും അനുയോജ്യമായ മാധുര്യത്തിന്റെ കലവറയാണിത്. ഒത്തു ചേരലുകൾക്ക് ഇരട്ടി മധുരം പകരുന്ന നവീനവും തദ്ദേശിയവുമായ വിഭവങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. ആഘോഷ വേളകളെ അവിസ്മരണീയമാക്കുവാൻ, ഇവിടെനിന്നും വിഭവങ്ങൾ തെരെഞ്ഞെടുക്കാം. ഭക്ഷ്യ സുരക്ഷക്കും, ഗുണ മേന്മക്കും മുൻതൂക്കം നൽകി, ആകർഷണീയമായ രീതിയിൽ ക്ര മീകരിച്ചിരിക്കുന്ന ബേക്കറി,ഉപഭോക്താകൾക്ക് തെരെഞ്ഞെടുക്കലിന്റെ സ്വാതന്ത്ര്യത്തിനൊപ്പം, രുചി രഹസ്യങ്ങളുടെ നാവ്യാനുഭവം കണ്ടെത്താൻ സഹായിക്കുന്നു.
രുചി ഭേദങ്ങളിലും വർണതികവിലുമുള്ള കേക്കുകളുടെ ശേ ഖരം ആകർഷണീയമാണ്. വിവിധ ബ്രാൻഡ്കളുടെ ബിസ്ക്കറ്റുകൾ, ഹൽവ, ലഡ്ഡു, ജിലേബി, മിഠായികൾ, സാൻഡ്വിചുകൾ, ബർഗറുകൾ തുടങ്ങി മാധുര്യത്തിന്റെയും രുചിയുടെയും വൈവിധ്യങ്ങൾ ടേസ്റ്റി ഷെഫ് ബേക്കറിയിൽ നിന്നും ത്രെഞ്ഞെടുക്കാം.
ഇവിടെ പ്രവർത്തിക്കുന്ന ചായപീടിക, പുതുമകൾക്കൊപ്പം തിരക്കുള്ള യാത്ര ക്കാർക്ക്, പെട്ടെന്നുള്ള സേവനം ലഭ്യമാക്കുകയും ചെയ്യുന്നുന്നു.അതി വിശാലമായ പാർക്കിംഗ് സൗകര്യം സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പൂർണമായും കേരളീയ ഷെഫ്മാർ നിയന്ത്രിക്കുന്ന സെൻട്രൽ കിച്ചൺ, ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കുന്നു. പാർട്ടി ഓർഡറുകൾ സ്വീകരിക്കുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറിയിൽ, ഹോം ഡെലിവറി സംവിധാനവും ലഭ്യമാണ്.
കൃത്രിമ നിറങ്ങളോ, പുനരുപയോഗം ചെയ്ത എണ്ണയോ ഉപയോഗിക്കാത്ത മണർകാട് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, ഉന്നതഗുണ നിലവാരം ഉറപ്പാക്കുന്നു. കലർപ്പില്ലാത്ത ഭക്ഷണം കയ്പുണ്യത്തിനൊപ്പം പകർന്നുനൽകുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, നല്ല ഭക്ഷണം, എല്ലാവർക്കും,എന്ന തത്വംപ്രാവർത്തികമാക്കുന്നതിലൂടെ യാത്രി കരുടെയും ഭക്ഷണപ്രേമികളുടെയും ശ്രദ്ധയാകർഷിക്കുകയാണ്.
ഹോം ഡെലിവറിക്കായി ബന്ധപ്പെടേണ്ട നമ്പർ :799 4329111.
ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി.
മണർകാട്-പുതുപ്പള്ളി റോഡ്.
ഓപ്പോസിറ്റ് കാനറാ ബാങ്ക്.
മണർകാട്, കോട്ടയം.
ഫോൺ :799 4329 222
Be the first to comment