ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്കുസപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു സൈക്കോ സോഷ്യൽ സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സാധാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും ഇവർ രോഗികൾക്ക് പകർന്നു നൽകുന്നു.

കാരിത്താസ് പാസ്റ്ററൽ കെയർ ഡിറക്ടർമാരായ ഫാ. മാത്യു ചാഴിശ്ശേരിൽ, ഫാ. എബി അലക്സ് വടെക്കെക്കര, എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപത വൈദികരായ ഫാ. ഷൈജു പുത്തൻപറമ്പിൽ, ഫാ. ബിനു വലവുങ്കൽ, ഫാ. ജിബിൽ കുഴിവേലിൽ, ഫാ. ഷാജി മുകുളേൽ, എന്നീ വൈദികരാണ് ഈ ഉദ്യമത്തിൽ പങ്കുചേർന്നിരിക്കുന്നത്. ഇവരുടെ ഈ സേവനത്തെ അതിരൂപത ആർച്ബിഷപ്പ് മാർ മാത്യു മൂലക്കാട്, സഹായ മെത്രാൻ മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവര്ഗീസ് മാർ അപ്രേം എന്നിവർ അനുമോദിച്ചു.

കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷനും കാരിത്താസ് ആശുപത്രിയും നടപ്പാക്കുന്ന കോവിഡ് കെയർ സപ്പോർട്ട് സർവീസുകളുടെ ഭാഗമായാണ് ഈ വൈദിക സേവനം നല്കന്നതെന്നു കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*