എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയശതമാനം

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ- 1,21,318.

//keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

www.result.kerala.gov.in

//resultskerala.nic.in

www.sietkerala.gov.in

examresults.kerala.gov.in-എന്നീ വെബ് സൈറ്റുകൾ വഴി എസ്.എസ്.എൽ.സി. പരീക്ഷാഫലം പരിശോധിക്കാം.

എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം //sslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. ഫലം //thslcexam.kerala.gov.inലും എ.എച്ച്.എസ്.എൽ.സി. ഫലം //ahslcexam.kerala.gov.inലും ലഭ്യമാകും.കഴിഞ്ഞവർഷം 41,906 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞിരുന്നത്. ഈ വർഷം 79412 പേർ കൂടി എ പ്ലസ് കരസ്ഥമാക്കി.
എസ്.എസ്.എൽ.സി. പ്രൈവറ്റ് വിദ്യാർഥികൾ(പുതിയ സ്കീം അനുസരിച്ചുള്ളവർ)പരീക്ഷ എഴുതിയത് 645 പേർ.ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേർ.വിജയശതമാനം 83.26%.എസ്.എസ്.എസ്.എൽ.സി.(പഴയ സ്കീം അനുസരിച്ചുള്ളവർ)പരീക്ഷ എഴുതിയത്- 346ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270വിജയശതമാനം-78.03%

ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല- കണ്ണൂർ(99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല-വയനാട്(98.13%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല- പാലാ(99.97%)
വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ല- വയനാട്(98.13%).ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായ വിദ്യാഭ്യാസ ജില്ല- മലപ്പുറം(7,838)

ഗൾഫ് സെന്ററുകളിലെ പരീക്ഷാഫലം. ആകെ വിദ്യാലയങ്ങൾ-9പരീക്ഷ എഴുതിയ വിദ്യാർഥികൾ-573ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾ-556വിജയശതമാനം-97.03%മൂന്ന് ഗൾഫ് സെന്ററുകൾ 100% വിജയം നേടി.ലക്ഷദ്വീപിൽ പരീക്ഷ നടന്നത് 9 സെന്ററുകളിൽ
പരീക്ഷ എഴുതിയത് 627 പേർഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ- 607വിജയശതമാനം- 96.81%
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ- പി.കെ.എം.എച്ച്.എസ്.എസ്. എടരിക്കോട്(മലപ്പുറം)-2076 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ചുകുട്ടികൾ പരീക്ഷ എഴുതിയത്-സെന്റ് തോമസ് എച്ച്.എസ്.എസ്. നിരണം., വെസ്റ്റ് കിഴക്കുംഭാഗം(പത്തനംതിട്ട)- ഇവിടെ ഒരു വിദ്യാർഥിയാണ് പരീക്ഷ എഴുതിയത്.

ടി.എച്ച്.എൽ.സി. പരീക്ഷാഫലം

ആകെ സ്കൂളുകൾ-48പരീക്ഷ എഴുതിയത്-2889 വിദ്യാർഥികൾഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881വിജയശതമാനം- 99.72%എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികൾ-704

എസ്.എസ്.എൽ.സി.(എച്ച്.ഐ.) പരീക്ഷാഫലം

ആകെ സ്കൂളുകൾ-29ആകെ പരീക്ഷഎഴുതിയത്-256 പേർഉപരിപഠനത്തിന് യോഗ്യത നേടിയവർ-256വിജയശതമാനം-100%

ടി.എച്ച്.എൽ.സി.(എച്ച്.ഐ.)

ആകെ സ്കൂളുകൾ-2പരീക്ഷ എഴുതിയ വിദ്യാർഥികൾ-17ഉപരിപഠനത്തിന് യോഗ്യത നേടിയവർ-17വിജയശതമാനം-100%

എ.എച്ച്.എൽ.സി. പരീക്ഷാഫലം

സ്കൂൾ- കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ വള്ളത്തോൾ നർ, ചെറുതുരുത്തി തൃശ്ശൂർപരീക്ഷ എഴുതിയ വിദ്യാർഥികൾ-68ഉപരിപഠനത്തിന് യോഗ്യത നേടിയവർ-68വിജയശതമാനം-100%

മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടിയ സ്കൂളുകളുടെ എണ്ണം- 2214(കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു).

ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും അപേക്ഷ നൽകേണ്ട തിയതി 17-07-2021 മുതൽ 23-70-2021 വരെ. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. സേ പരീക്ഷയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങൾക്കു വരെ സേ പരീക്ഷ എഴുതാവുന്നാതാണ്

Be the first to comment

Leave a Reply

Your email address will not be published.


*