15 ലക്ഷത്തിന് ടോട്ടല്‍ ഇന്‍റീരിയര്‍

സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് സാമഗ്രികള്‍ എന്നിവയാണ് ഇന്‍റീരിയര്‍ ഡിസൈനിന് അടിസ്ഥാനം

കുറഞ്ഞ സ്പേസില്‍ അത്യാവശ്യം സൗകര്യങ്ങളോടെ കന്‍റംപ്രറി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഫ്ളാറ്റ് ഇന്‍റീരിയറാണിത്. സ്ഥലവിസ്തൃതിയില്ലാത്തതിനാല്‍ ഓപ്പണ്‍ നയമാണ് അകത്തളങ്ങളില്‍ പിന്തുടര്‍ന്നിട്ടുള്ളത്.

അനാവശ്യ അലങ്കാരങ്ങള്‍ ഒഴിവാക്കി ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും അത്യാവശ്യ ഫര്‍ണിച്ചറും മാത്രം. ടീക്ക് വുഡ് വെനീറിന്‍റെയും വൈറ്റ് പിയു പെയിന്‍റ് ഫിനിഷിന്‍റെയും കോമ്പിനേഷനാണ് കോമണ്‍ ഏരിയകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് സാമഗ്രികള്‍ എന്നിവയാണ് ഡിസൈനിങ്ങിന് അടിസ്ഥാനം.

ഓപ്പണ്‍ നയത്തില്‍

ഓപ്പണ്‍ നയത്തില്‍ ‘ഘ’ ഷേപ്പിലുള്ള ഹാളിന്‍റെ ഇരുഭാഗങ്ങളിലായാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയിരിക്കുന്നത്. ടീക്ക് വുഡ് വെനീറിന്‍റെയും വൈറ്റ് പിയു പെയിന്‍റിന്‍റെയും കോമ്പിനേഷനാണ് ഈ ഏരിയകളുടെ ഭംഗി കൂട്ടുന്നത്.

ബെയ്ജ് കളര്‍ കസ്റ്റംമെയ്ഡ് സോഫാസെറ്റാണ് ലിവിങ്ങിലുള്ളത്. ടിവി യൂണിറ്റ് സജ്ജീകരിക്കുന്ന ഭിത്തി പ്ലൈവുഡ്, വെനീര്‍ കൊണ്ട് പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഇതിന്‍റെ തുടര്‍ച്ചയെന്നോണം സോഫാസെറ്റിയോടു ചേര്‍ന്ന ഭിത്തിയും പ്ലൈവുഡ്, വെനീര്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ലിവിങ്-ഡൈനിങ് ഏരിയകള്‍ക്കിടയില്‍ ഒരു സെമി പാര്‍ട്ടീഷന്‍ നല്‍കിയിരിക്കുന്നു.

സുതാര്യതയ്ക്കു ഭംഗം വരാത്ത രീതിയില്‍ പ്ലൈവുഡും വെനീറും ഉപയോഗിച്ചാണ് പാര്‍ട്ടീഷന്‍ ഭിത്തി ചെയ്തിരിക്കുന്നത്. ഇതില്‍ ഓവല്‍ ആകൃതിയിലുള്ള ഡിസൈന്‍ നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്.

കോമണ്‍ ഏരിയകളിലെല്ലാം ഈ ഡിസൈന്‍ തീം പിന്തുടര്‍ന്നിരിക്കുന്നു. മൊത്തത്തിലുള്ള ഡിസൈന്‍ തീമുമായി ചേര്‍ന്നു പോകുംവിധമാണ് സെന്‍ട്രല്‍ ടേബിളിന്‍റെയും ഒരുക്കം.

ആറുപേര്‍ക്കിരിക്കാവുന്ന കസ്റ്റംമെയ്ഡ് ഡൈനിങ് ടേബിളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഡൈനിങ് ടേബിളിന്‍റെ പുറകുവശത്തുള്ള ഭിത്തിയില്‍ മഞ്ഞ നിറത്തിലുള്ള ടെക്സ്ചര്‍ പെയിന്‍റ് ചെയ്ത് പ്ലൈവുഡും വൈറ്റ് പിയു ഫിനിഷ്, ബ്ലാക്ക് പിയു ഫിനിഷും ഉപയോഗിച്ച് ഓവല്‍ ആകൃതിയില്‍ ക്യൂരിയോസ് ഷെല്‍ഫിനും സ്ഥാനം നല്‍കിയിട്ടുണ്ട്.

പ്ലൈവുഡ്, വെനീര്‍ ഫിനിഷില്‍ പാനലിങ്ങും ഭിത്തിയില്‍ നല്‍കിയിട്ടുണ്ട്. എല്ലാ ഏരിയകളിലും പ്ലൈവുഡ്, വെനീര്‍, ജിപ്സം കോമ്പിനേഷനില്‍ ഫാള്‍സ് സീലിങ് ചെയ്ത് ലൈറ്റപ്പ് ചെയ്തിരിക്കുന്നു.

ഡൈനിങ് സ്പേസിനോടു ചേര്‍ന്നു തന്നെ വാഷ് കൗണ്ടറിനും സ്ഥാനം നല്‍കിയിരിക്കുന്നു. ബാത്റൂമോടുകൂടിയ രണ്ട് കിടപ്പുമുറികളാണ് ഈ ഫ്ളാറ്റില്‍ ഉള്ളത്.

ഏകദേശം 18 അടി നീളമുള്ള ബെഡ്റൂമിന്‍റെ ഏരിയ കുറയ്ക്കാന്‍ വേണ്ടി പ്ലൈവുഡ്, വെനീര്‍, ബ്ലാക്ക് പിയു പെയിന്‍റ് എന്നിവ ഉള്‍ച്ചേര്‍ത്ത് ഒരു പാര്‍ട്ടീഷന്‍ ഭിത്തി നല്‍കി ഭാഗികവിഭജനം സാധ്യമാക്കിയിരിക്കുന്നു.

ഇതിന്‍റെ ഒരു വശത്ത് വാഡ്രോബ് കം ഡ്രസിങ് യൂണിറ്റ് കം സ്റ്റഡി ഏരിയ ഒരുക്കിയിരിക്കുന്നു. കട്ടിലിന്‍റെ ഹെഡ്ബോര്‍ഡ് ഭാഗത്തെ ഭിത്തിയില്‍ നിന്നും സീലിങ്ങിലേക്ക് പടരുന്ന രീതിയില്‍ പ്ലൈവുഡും വാള്‍പേപ്പറും ഉപയോഗിച്ച് പാനലിങ് നല്‍കി ആകര്‍ഷമാക്കിയിരിക്കുന്നു.

മറ്റൊരു കിടപ്പുമുറിയില്‍ ഹെഡ്ബോര്‍ഡിന്‍റെ ഭാഗമായ ഭിത്തിയില്‍ മഞ്ഞ നിറത്തിലുള്ള ടെക്സ്ചര്‍ പെയിന്‍റും പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനില്‍ സ്ട്രിപ്പും നല്‍കിയിരിക്കുന്നു. പ്ലൈവുഡ്, വെനീര്‍, കോമ്പിനേഷനിലാണ് വാഡ്രോബിന്‍റെ നിര്‍മ്മാണം.

പ്ലൈവുഡ്, മൈക്ക, പിയു വൈറ്റ് പെയിന്‍റ് ഫിനിഷിലാണ് കിച്ചന്‍. ‘ഘ’ ഷേപ്പ് കിച്ചന്‍റെ കൗണ്ടര്‍ ടോപ്പിന് ബ്ലാക്ക് ഗ്രനൈറ്റും കാബോഡുകള്‍ക്കു പ്ലൈവുഡും മൈക്കയും പിയു പെയിന്‍റുമാണ് ഉപയോഗിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*