നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ.. എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ, ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ? അതിനു പ്രധാന കാരണം സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗമാണ്. ഇവയുടെ ഉപയോഗംമൂലം നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്. റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ ചർമം വരണ്ട് ഇളകി വരുകയും ചെയ്യും. വീര്യം കൂടിയ ഡിറ്റർജന്റുകൾ ഉപയോഗിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. ക്യൂട്ടിക്കിൾ കേടായാൽ വെള്ളം അകത്ത് പ്രവേശിച്ച് നീർക്കെട്ടും അണുബാധയും ഉണ്ടാകാം. മാനിക്യൂർ ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യണം.

ക്യൂട്ടിക്കിൾ മുറിക്കാത്തതാണ് നല്ലത്. ഇളം ചൂടുവെള്ളത്തിൽ മുക്കിയ നനുത്ത തുണി കൊണ്ട് ക്യൂട്ടിക്കിൾ തുടയ്ക്കുകയും ചെറുതായി നീക്കുകയും ചെയ്യാം.

മൂർച്ചയേറിയ ഉപകരണങ്ങൾ നന്നല്ല.

വിരലുകളും നഖവും ഇടയ്ക്ക് മോയ്സ്ചറൈസിങ് ക്രീം ഉപയോഗിച്ച് തടവുക.

അലർജിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ ചെയ്യാൻ മറക്കരുത്.

Be the first to comment

Leave a Reply

Your email address will not be published.


*