ലാ ളിത്യത്തിന്‍റെയും സുതാര്യതയുടെയും കറയറ്റ നിലവാരപൂര്‍ണത, ഇങ്ങനെ വിശേഷിപ്പിക്കാം ഈ വസതിയെ.
മെറ്റീരിയലുകളുടെ ഉചിതമായ തെരഞ്ഞെടുപ്പും മിതത്വവും പ്രൗഢമായ ഹൈലൈറ്റുകളും ചേരുന്ന ഡിസൈന്‍ തന്നെയാണ് ഈ അലസഗാംഭീര്യത്തിന്‍റെ കാരണം.
ALSO READ: തുറസ്സായ നയത്തില്‍
ഡിസൈനര്‍ റോയ് (സിഗ്മ ഇന്‍റീരിയേഴ്സ്, എറണാകുളം) ആണ് ഈ വീടിന്‍റെ ഇന്‍റീരിയര്‍ രൂപകല്‍പ്പന ചെയ്തത്. ഈ വില്ലയുടെ എക്സ്റ്റീരിയര്‍ ചെയ്തിരിക്കുന്നത് നെസ്റ്റ് വില്ലാസ്( എറണാകുളം) ആണ്.

കുറഞ്ഞ മെറ്റീരിയലുകള്‍ മാത്രം എക്സ്റ്റീയറൊരുക്കാന്‍ ഉപയോഗിച്ചു. വളവുതിരിവുകളില്ലാത്ത ഒഴുക്കുള്ള ഡിസൈന്‍ ലാളിത്യത്തെ എടുത്തു കാണിക്കുന്നു.
വൈറ്റ്- ആഷ് കളര്‍ കോമ്പിനേഷനും ടഫന്‍ഡ് ഗ്ലാസും ചേരുമ്പോള്‍ എക്സ്റ്റീരിയര്‍ ഉത്കൃഷ്ടമാകുന്നു.
ALSO READ: ഹരിത ഭംഗിയില്‍
വിന്‍ഡോകള്‍, സ്റ്റോറേജ് സ്പേസുകളില്‍ ഉള്‍പ്പെടെയുള്ള ഗ്ലാസ് ഡോറുകള്‍, ബെയ്ജ് -വൈറ്റ് നിറങ്ങളിലുള്ള ടൈല്‍, വൈറ്റ്- ഫ്ളോറല്‍ റഗുകള്‍, ഇളം നിറങ്ങളിലുള്ള കനം കുറഞ്ഞ ഫാബ്രിക്ക് കര്‍ട്ടനുകള്‍ എന്നിവയെല്ലാം ഇന്‍റീരിയറിലെ സുതാര്യമായ ഡിസൈന്‍ മികവിന്‍റെ കാരണങ്ങളാണ്.

സ്റ്റീല്‍ ഫ്രെയിം, ഗ്ലാസ്, വുഡന്‍ സാന്‍ഡ്വിച്ച് പടികള്‍ എന്നിവ ചേരുന്ന ഫ്ളോട്ടിങ് രീതിയിലുള്ള ഗോവണിയില്‍ വരെ സുതാര്യത ദൃശ്യമാണ്.
മുന്‍ വാതില്‍ ക്രോക്കറി ഏരിയ എന്നിവ ഒരുക്കാന്‍ തേക്കുതടി ഉപയോഗിച്ചതിനാല്‍ പ്രൗഢിയ്ക്കും ഒട്ടും കുറവില്ല.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഫ്ളോറിങ് വ്യത്യസ്തമാക്കാന്‍ ഇളംനിറത്തിലുള്ള വിട്രിഫൈഡ് ടൈലിന് പുറമേ വുഡന്‍ പാറ്റേണ്‍ ഫ്ളോറിങ്ങും തെരഞ്ഞെടുത്തു.
സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, അപ്പര്‍ലിവിങ്, പ്രെയര്‍സ്പേസ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ,ബാത്ത് അറ്റാച്ച്ഡ് ആയ നാല് ബെഡ്റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് ഇവിടുത്തെ ഇടങ്ങള്‍. എല്ലാംകൊണ്ടും മിനിമലസിന്‍റെ ഗുണങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു ഈ വീട്.
ALSO READ: മിശ്രിതശൈലി
Project Facts
- Interior Designer: Roy Thomas (Sigma Lifestyle Pvt.Ltd, Chittur, Palakkad)
- Project Type: Residential House
- Owner: Annie Martin
- Location: Aluva, Choondy
- Year Of Completion: 2019
- Area: 3300 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment