ലാളിത്യം തന്നെ അലങ്കാരം

  • സൗകര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി ഒരുക്കിയ കന്‍റംപ്രറി വീട്.
  • ഓഫ് – വൈറ്റ് നിറത്തിന് മേധാവിത്വമുള്ളതാണ് അകത്തളം.

വീതി കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഉള്‍കൊള്ളിച്ച ഈ വീട് ആര്‍ക്കിടെക്റ്റ് സെബിന്‍ സ്റ്റീഫനാണ് ( ഔറ സ്റ്റുഡിയോ, അങ്കമാലി) ഡിസൈന്‍ ചെയ്തത്.

പിന്നിലേക്ക് നീണ്ട ഇടുങ്ങിയ പ്ലോട്ട് ആയതിനാല്‍ മുന്നില്‍ നിന്ന് നോക്കുമ്പോള്‍ എലവേഷന്‍റെ പൂര്‍ണമായ കാഴ്ചയ്ക്ക് പരിമിതിയുണ്ട്.

ഈ ആറു സെന്‍റ് സ്ഥലത്ത് ഒരു കിണറും ഉണ്ടായിരുന്നു. കിണര്‍ ഒഴിവാക്കി പ്ലാന്‍ ഒരുക്കുകയെന്നതും വെല്ലുവിളിയായിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ കൊണ്ടൊന്നും വീടിന്‍റെ മികവിലും ഇന്‍റീരിയര്‍ സൗകര്യങ്ങളിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല.

ഫ്ളാറ്റ്- റൂഫ് പാറ്റേണുകള്‍, പര്‍ഗോള, ഗ്ലാസ് എന്നിവ ചേരുന്ന കന്‍റംപ്രറി ശൈലിയാണ് എക്സ്റ്റീരിയറിന്.

വെള്ള നിറത്തിന് പ്രധാന്യം നല്‍കിയതിനാല്‍ ലാളിത്യം തന്നെയാണ് ഈ വീടിന്‍റെ ഫസ്റ്റ് ഇംപ്രഷന്‍.

മുറ്റം കുറവായതിനാല്‍ ലാന്‍ഡ്സ്കേപ്പ് അലങ്കാരങ്ങളും കുറവാണ്. മുറ്റത്തിന് പകരം ബാല്‍ക്കണി ഏരിയകളില്‍ പ്ലാന്‍റര്‍ ബോക്സുകള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു.

ALSO READ: മിശ്രിതശൈലി

അകത്തളം ലാളിത്യത്തിന്‍റെ തുടര്‍ച്ചയാണ്. ഓഫ് വൈറ്റ് നിറത്തിനാണ് മേധാവിത്വം. തടിപ്പണികള്‍ തേക്ക് ഉപയോഗിച്ച് ചെയ്തു. പ്ലൈവുഡ്- വെനീര്‍ ഫിനിഷാണ് സ്റ്റോറേജ് യൂണിറ്റുകള്‍ക്ക്.

ഗോവണി ഒഴികെയുള്ള ഇടങ്ങള്‍ ടൈല്‍ ഉപയോഗിച്ച് ഫ്ളോറിങ് ചെയ്തു. കിച്ചന്‍ കൗണ്ടറിലും ഗോവണി സ്റ്റെപ്പുകളിലും ബ്ളാക്ക് ഗ്രനൈറ്റ് തെരഞ്ഞടുത്തു.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

ഡാര്‍ക്ക്-വൈറ്റ് കിച്ചനില്‍ പ്ലൈവുഡ്- മൈക്ക ഫിനിഷിലുള്ള കാബിനറ്റുകള്‍ ഒരുകി.

സിറ്റൗട്ട്, ലിവിങ്,ഡൈനിങ്, കിച്ചന്‍, നാലു ബെഡ്റൂമുകള്‍, നാലു ബാത്ത് റൂമുകള്‍, അപ്പര്‍ ലിവിങ്, സ്റ്റഡി ഏരിയ ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

ALSO READ: ഹരിത ഭംഗിയില്‍

ഡൈനിങ് ഏരിയക്ക് മുകളിലുള്ള ഡബിള്‍ ഹൈറ്റ് സ്പേസിലെ പെന്‍ഡന്‍റ് ലൈറ്റ് ഇവിടുത്തെ ശ്രദ്ധേയമായ അലങ്കാരമാണ്.

Project Facts

  • Architect: Ar.Sebin Stephen (Aura Architects, Angamaly)
  • Project Type: Residential House
  • Owner: MV Joseph
  • Location: Kavaraparambu
  • Year Of Completion: 2019
  • Area: 1920 Sq.Ft
  • Photography: Sangeeth Thomas
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*