പൈനാപ്പിൾ കർഷകർക്ക് വേണ്ടി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കടക്കെണി മൂലം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 2 കർഷകർ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ കർഷകരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ.
നെഹൃ പാർക്കിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വർഷങ്ങളായി നിർത്തിവച്ച കടാശ്വാസ കമീഷൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം.

ലോണുകൾക്ക് തിരിച്ചടവ് ശേഷി മാനദണ്ഡമാക്കുന്ന നടപടി സസ്പെൻറ് ചെയ്യണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*