കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ്

കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ്
കണ്ടെയ്ന്മെന്റ് സോണുകളില് താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര് റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്താല് ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില് എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന് കഴിയുക. ഇതിനായി പ്രത്യേക ആപ് ഡൗണ് ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില് ക്ലിക്ക് ചെയ്ത് പേജിലെത്തിയാല് തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില് കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര് ഫോട്ടോ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല് മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര് റീഡിങ് പൂര്ത്തിയായെന്നു കണ്ഫേം മീറ്റര് റീഡിങ് ഓപ്ഷനില് ക്ലിക്ക് ചെയ്യുന്നതോടെ സെല്ഫ് മീറ്റര് റീഡിങ് പൂര്ത്തിയാകും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റര് റീഡറുടെ ഫോണ് നമ്പറും ആ പേജില് ലഭ്യമായിരിക്കും.ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര് റീഡര്മാര് അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്എംഎസിലൂടെ അറിയിക്കും. കെഎസ്ഇബിയില് മൊബൈല് നമ്പർ രജിസ്റ്റര് ചെയ്യാത്തവർക്കും ആന്ഡ്രോയ്ഡ് സ്മാര്ട്ട് ഫോണ് ഇല്ലാത്തവര്ക്കും മീറ്റര് റീഡിങ് സ്വയം ചെയ്യാന് കഴിയില്ല. ഇത്തരം സാഹചര്യങ്ങളില് റീഡര്മാര് നേരിട്ടു വന്നു വിവരങ്ങള് രേഖപ്പെടുത്തേണ്ടി വരും.

Be the first to comment

Leave a Reply

Your email address will not be published.


*