വെയിലും മഴയും മാറി മാറി വരുന്ന കേരളത്തിലെ
കാലാവസ്ഥയ്ക്ക് ട്രസ് റൂഫിന് മുകളില്‍ ഷിംഗിള്‍സിടുന്ന
രീതി തികച്ചും അനുയോജ്യമാണ്.
പ്രമുഖ കനേഡിയന്‍ ബ്രാന്‍ഡുകളായ ബിപി, ഐക്കോ എന്നിവയുടേതുള്‍പ്പെടെ ലോകോത്തരമായ അമേരിക്കന്‍ കമ്പനികളുടെ റൂഫിങ് ഷിംഗിളുകള്‍, ടൈലുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന സ്കാഫ്സ് ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലമായി കേരളവിപണിയില്‍ സജീവമാണ്.
കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലും സ്കാഫ്സിന്റെ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

നനവ് തട്ടാത്തതും പോറലേല്‍ക്കാത്തതും ഒട്ടും പരിപാലനം ആവശ്യമില്ലാത്തതുമായ വിവിധ വര്‍ണ്ണങ്ങളിലുള്ള ഷിംഗിളുകള്‍ ടൈലുകള്‍ എന്നിവ ഇന്ത്യയില്‍ എവിടെയും കസ്റ്റമൈസ്ഡ് ആയി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നുണ്ടിവര്‍.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
ഇതിനു പുറമെ ട്രസ് റൂഫിങ്, റൂഫ് ക്ലീനിങ്, പവര്‍/റൂഫ് കൂളിങ് സിസ്റ്റം സേവനങ്ങളും ഇവര്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ നല്കി വരുന്നുണ്ട്. ഷിംഗിള്‍സ് ഉപയോഗിച്ച് അഞ്ചു ഘട്ടങ്ങളായാണ് ട്രസ് വര്‍ക്ക് ചെയ്യുന്നത്.

ട്രസിനു മുകളില്‍ നാല് മില്ലിമീറ്റര്‍ കനമുള്ള തെര്‍മല്‍ ഷീറ്റ് ഹീറ്റ് ബാരിയര്‍ ആയി ഒട്ടിച്ച് അതിനു മുകളില്‍ സിമന്റ് ബോര്‍ഡ് ഉറപ്പിക്കും. ഈ സിമന്റ് ബോര്‍ഡിന് മുകളില്‍ വാട്ടര്‍പ്രൂഫിങ് ചെയ്തതിനു ശേഷമാണ് ഷിംഗിള്സിടുന്നത്.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
ഇത് മൂലം സിമന്റ് ബോര്‍ഡിന് മുകളില്‍ ഈര്‍പ്പം തട്ടില്ല. ഹീറ്റ് ബാരിയര്‍ ഉള്ളതിനാല്‍ കെട്ടിടത്തിനകത്തു ചൂടും കുറവായിരിക്കും.
വെയിലും മഴയും മാറി മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് ട്രസ് റൂഫിന് മുകളില്‍ ഷിംഗിള്‍സിടുന്ന രീതി തികച്ചും അനുയോജ്യമാണ്.

മികച്ച നിലവാരം പുലര്‍ത്തുന്ന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആജീവനാന്ത വാറന്റിയാണ് ഈ സ്ഥാപനം ഉറപ്പു നല്‍കുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ 472 പ്രോജക്റ്റുകളിലായി 1,232,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്കാഫ്സിന്റെ ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്കാഫ്സ് ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എം.കെ ഷോപ്പിങ് മാള്‍, കച്ചേരിപ്പടി, പള്ളുരുത്തി പി.ഒ, കൊച്ചി-682006, വാട്സ് ആപ്പ്: 9645555534 ഫോണ്‍: 9605084466, 9895999800, 04842235534 ഇമെയില്‍: marketing@scaffsindia.com, വെബ്സൈറ്റ്: www.scaffsindia.com.
Be the first to comment