തങ്ങളുടെ ഉപഭോക്താക്കളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സുരക്ഷിതവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ആണിവര്‍ പ്രവര്‍ത്തിക്കുന്നത്.
കെട്ടിട നിര്‍മ്മാണ മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഒരു കൂട്ടം പ്രൊഫഷണലുകളാണ് സാല്‍മിയ വെഞ്ച്വേഴ്സിന്റെ അമരത്തുള്ളത്.
തങ്ങളുടെ ഉപഭോക്താക്കളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ സുരക്ഷിതവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ആണിവര്‍ പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താവിന്റെ ബഡ്ജറ്റിനിണങ്ങുന്ന സുസ്ഥിരവും മനോഹരവും, ഈടുറ്റതുമായ ഗാര്‍ഹിക വാണിജ്യ നിര്മ്മിതികളാണിവര് തികച്ചും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത്.
സൈറ്റ് ഏറ്റെടുക്കുന്നത് മുതല്‍ ഉപഭോക്താവിന്റെ അഭിരുചിക്കൊത്തു രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച് താക്കോല്‍ കൈമാറുന്നത് വരെ ഉള്ള ഓരോ ഘട്ടവും സമയബന്ധിതമായി ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കുന്നതിനൊപ്പം മികച്ച വില്‍പ്പനാനന്തര സേവനവും നല്‍കുന്നുണ്ടിവര്‍.

2015-ല്‍ രജിസ്റ്റേര്‍ഡ് കമ്പനി ആയി മാറിയ സാല്‍മിയ വെഞ്ച്വേഴ്സ് ജി എഫ് ആര് ജി കണ്‍സ്ട്രക്ഷന്‍, സിമന്റ് ഫൈബര്‍ ബോര്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, കോഫര്‍ ടെക്നോളജി, സ്റ്റീല്‍ ബില്‍ഡിങ്ങുകളുടെ നിര്‍മ്മാണം എന്നിങ്ങനെ വിവിധ നൂതന നിര്‍മ്മാണ രീതികള്‍ സുസ്ഥിരനിര്മ്മിതികളൊരുക്കാന് സാര്‍വത്രികമായി ഉപയോഗിച്ചു വരുന്നുണ്ട് എന്നത് ഇവരെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ALSO READ: ക്യൂട്ട് & എലഗന്റ്
നിര്‍മ്മാണ മേഖലയ്ക്ക് നല്കിയ മികച്ച സേവനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ യെസ് ക്യാന്‍ 2015, ബെസ്ററ് കണ്‍സ്ട്രക്ഷന്‍ കമ്പനി അവാര്‍ഡ് എറണാകുളം 2018 എന്നിവ അടക്കം വിവിധ പുരസ്കാരങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
നിര്‍മാണമേഖലയില്‍ സജീവമായ സാല്‍മിയ കണ്‍സ്ട്രക്ഷന്‍സിനു പുറമെ പ്രതിഭാധനരും സാങ്കേതികത്തികവുള്ളവരുമായ ആര്‍ക്കിടെക്ചറല്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സാല്‍മിയ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍സും സാല്‍മിയ വെഞ്ച്വേഴ്സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
സിവില്‍, ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ ഡിസൈനിങ്, ത്രീഡി പ്രിന്റിങ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രഗത്ഭരായ അധ്യാപകരാണ് ഇവിടെ ക്ളാസ്സുകള്‍ നയിക്കുന്നത്. സുസജ്ജവും ശീതീകരിച്ചതുമായ ക്ളാസ്മുറികളും ഹോസ്റ്റല്‍ സൗകര്യവും ഓട്ടോ ഡെസ്ക് സെര്‍ട്ടിഫിക്കേഷന്‍ ഉള്ള ഈ സ്ഥാപനത്തിലുണ്ട്.
സാല്‍മിയ കണ്‍സ്ട്രക്ഷന്‍സിന്റെ സൈറ്റുകളില്‍ പ്രായോഗിക പരിശീലനം നേടാനും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സാല്‍മിയ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്റര്‍ എ, ഏഴാം നില, ആലപ്പാട്ട് ഹെറിറ്റേജ് ബില്‍ഡിങ്, എം.ജി റോഡ് കൊച്ചി, ഫോണ്‍ :0484 4148241,9895592241, Email: info@salmiabuilders.com, Web: www.salmiabuilders.com
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment