ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ.
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
പണ്ട് വീടിന്റെ പുറംമോടിയില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന മലയാളികള്‍ ഇന്ന് അകത്തളങ്ങളുടെ സൗകര്യങ്ങള്‍ക്കും, മോടിക്കും കൂടുതല്‍ പ്രാധാന്യം നല്കി വരുന്നു.
താങ്കള്‍ക്ക് പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
വ്യത്യസ്ത ശൈലികള്‍ അവലംബിക്കാനാണ് കൂടുതല്‍ താല്പര്യം.
എന്തായിരിക്കും ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
പ്രീ ഫാബ്രിക്കേറ്റഡും ത്രീഡി പ്രിന്റഡുമായ വീടുകള്‍ (Prefabricated and 3D printed Homes).
ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
പരസ്പര വിരുദ്ധമായ ആശയങ്ങളും ശൈലികളും കൂട്ടിക്കുഴയ്
ക്കാന്‍ ശ്രമിക്കാതിരിക്കുക.
ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ എന്തുതരം വീടായിരിക്കും താങ്കള്‍ ചെയ്യുക?
ആ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമായതിനു ശേഷം മാത്രം വെളിപ്പെടുത്തേണ്ടതല്ലേ?

പരിമിത ബഡ്ജറ്റുള്ള ഒരു ക്ലയന്റിനു വേണ്ടി എന്തു ഡിസൈന്‍ ന ിര്ദ്ദേശിക്കും?
പരിമിതമായ ചുമരളവില് കൂടുതല്‍ വിസ്തൃതി തരുന്ന ഡിസൈനും, വിവിധ കെട്ടിടഭാഗങ്ങളുടെയും മറ്റു വസ്തുക്കളുടെയും പുനരുപയോഗവും പിന്തുടരാന് നിര്‍ദ്ദേശിക്കും.
ALSO READ: ഹരിത ഭംഗിയില്‍
താങ്കളുടെ പ്രോജക്റ്റില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ മെറ്റീരിയല്‍/ഉല്‍പ്പന്നം?
വിനൈല്‍ സൈഡിങ്സ്. റീസൈക്കിള്‍ ചെയ്ത മെറ്റീരിയലാണ് അതില്‍ 60% വും ഉള്ളത്. ഇത് റീയൂസ് ചെയ്യുവാനും റീസൈക്കിള്‍ ചെയ്യുവാനും പറ്റുന്നതാണ്. ഇതിന് മെയിന്റനന്‍സിന് ആവശ്യം ഇല്ല.
താങ്കളുടെ പ്രോജക്റ്റില്‍ ഇനി പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം അഥവാ മെറ്റീരിയല്‍?
ട്രാന്‍സ്പരന്റ് കോണ്‍ക്രീറ്റ്, പുത്തന്‍ എനര്‍ജി എഫിഷ്യന്റ് മെഷീനുകള്‍, കുറഞ്ഞ കാര്‍ബണ്‍ ഫുട് പ്രിന്റുള്ള മെറ്റീരിയലുകള്‍.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
സ്വന്തം വീടിനെക്കുറിച്ച്?
കാറ്റും വെള്ളവും വെളിച്ചവും ചെടികളും നിറഞ്ഞ ഊഷ്മളമായ അകത്തളം ഉള്ള വീട്.
Be the first to comment