- വൈദ്യുത ബന്ധങ്ങള്‍, കെട്ടിടത്തിന്‍റെ ദൃഢത എന്നിങ്ങനെയുള്ള സുരക്ഷാഘടകങ്ങള്‍ക്കാകണം കാഴ്ചഭംഗിയേക്കാള്‍ പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം.
- കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രസക്തി ഏറെയാണ്.
ഒരു കെട്ടിടത്തിന്‍റെ റെനവേഷന്‍ അഥവാ പുതുക്കിപ്പണിയല്‍ എന്നു പറയുമ്പോള്‍ അത് ചെറുതായൊരു മുഖം മിനുക്കലാകം; അല്ലെങ്കില്‍ അടിമുടിയുള്ള മാറ്റമാകാം; ഭൂരിഭാഗവും പൊളിച്ചു പണിയുന്നതോ, ഒന്നോ രണ്ടോ നില കൂട്ടിപ്പണിയുന്നതോ ഒക്കെയാവാം.
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും, ഭൂമിയുടെയും വില ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രസക്തി ഏറെയാണ്.

വീട് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആര്‍ക്കിടെക്റ്റ് പി.പി. വിവേകും ആര്‍ക്കിടെക്റ്റ് നിഷാനും (ഡി എര്‍ത്ത്, കോഴിക്കോട്) പറയുന്നത് ശ്രദ്ധിക്കാം.
ഒരു വീട് റെനവേഷന്‍ ചെയ്യുക എന്ന തീരുമാനം എത്രത്തോളം ഉചിതമാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?.
ഒരു വീട് പുനരുദ്ധരിക്കാനോ പൊളിച്ചു കളഞ്ഞ് പുതിയ ഒരെണ്ണം പണിയാനോ തീരുമാനിക്കുക കുറച്ചു ശ്രമകരമാണ്.
നിലവിലുള്ള കെട്ടിടത്തിന്‍റെ ഉറപ്പ്, അതുമായുള്ള വൈകാരിക ബന്ധം, വീടിന് പൈതൃക മൂല്യമുണ്ടെങ്കില്‍ അത് ഇവയൊക്കെ കണക്കിലെടുത്തു വേണം പഴയ വീടു പുതുക്കണോ അതോ പൂര്‍ണ്ണമായും പൊളിച്ചു മാറ്റി പുതിയതു പണിയണോ എന്നു തീരുമാനിക്കാന്‍.

പുതുക്കാനാണ് തീരുമാനമെങ്കില്‍ വീടിന്‍റെ ഘടനയും വാസ്തുകലാശൈലിയും കൃത്യമായി മനസ്സിലാക്കി ആ നിര്‍മ്മിതിയോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ആര്‍ക്കിടെക്റ്റിനെ വേണം പുനരുദ്ധാരണ ദൗത്യം ഏല്‍പ്പിക്കാന്‍.
You May Like: ഹൈടെക് വീട്
പലപ്പോഴും പുനരുദ്ധാരണ ചെലവും, പുതിയൊരു വീടു നിര്‍മ്മിക്കുന്നതിനുള്ള ചെലവും തുല്യമായിരിക്കും. അതുകൊണ്ട്, തന്നെ ചെലവിനേക്കാള്‍ വൈകാരിക-പൈതൃക മൂല്യങ്ങള്‍ക്കാവണം പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം.
പഴയ ഭാഗങ്ങള്‍ പൊളിച്ചു കളഞ്ഞ് അത്രയും ഭാഗം പുതിയതായി പണിയുന്നതാണോ അതോ പഴയതു അങ്ങനെതന്നെ നിലനിര്‍ത്തി ചില പുത്തന്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതാണോ നല്ലത്?
പുനരുദ്ധാരണം എന്ന തീരുമാനത്തിലെത്തിയാല്‍ നിലവിലുള്ള കെട്ടിടത്തിന്‍റെ ഘടന, അതിലെ സര്‍വ്വീസ് ലൈനുകള്‍, തടി, മറ്റു സാമഗ്രികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷം വേണം പുതിയ രൂപരേഖ തയ്യാറാക്കാന്‍.
നിലവിലുള്ള ഘടനയോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള കൂട്ടിച്ചേര്‍ക്കലുകളോ, പൊളിച്ചു മാറ്റലോ ഏതും അഭികാമ്യമാണ്. ഏതൊക്കെയാണ് പൊളിച്ചു മാറ്റേണ്ടത്, ഏതൊക്കെയാണ് നിലനിര്‍ത്തേണ്ടത് എന്ന് തീരുമാനിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്.

കെട്ടിടത്തിന്‍റെ സ്ഥിതിക്കും, ബഡ്ജറ്റിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടു വേണം അന്തിമതീരുമാനത്തിലെത്താന്‍.
കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ക്കും മറ്റ് പ്രകൃതിവിഭവങ്ങള്‍ക്കും ആഗോള തലത്തില്‍ കടുത്ത ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്ന നവീന നിര്‍മ്മിതികളേക്കാള്‍ പുനരുദ്ധാരണവും മറ്റു സംരക്ഷണ നടപടികളുമാണ് അഭികാമ്യം.
ALSO READ: ഹരിത ഭംഗിയില്‍
നമ്മുടെ കെട്ടിടം മൂലം സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക ആഘാതം കുറവായിരിക്കും എന്നതാണ് റെനവേഷന്‍റെ മേന്മ.
പുതിയതും പഴയതും തമ്മില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ദൗത്യമാണ് പുനരുദ്ധാരണം. ബഡ്ജറ്റില്‍ പരിപൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കേണ്ടതും വരവു ചെലവു കണക്കുകള്‍ ദിനംപ്രതി വിലയിരുത്തേണ്ടതും അത്യാവശ്യമാണ്.

പെട്ടെന്നുള്ള തീരുമാനങ്ങള്‍ മൂലം വിചാരിക്കാത്ത ചെലവുകള്‍ വന്നുപെടാനും മുന്‍കൂട്ടി കണക്കാക്കിയതിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് കൂടുതല്‍ തുക ചെലവു വരാനും സാദ്ധ്യതകള്‍ ഏറെയാണ്.
RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്
ആയതിനാല്‍ കിറുകൃത്യമായ ബഡ്ജറ്റിനൊപ്പം പുനരുദ്ധരിക്കേണ്ട ഭാഗങ്ങളുടെ വിശദമായ പട്ടികയും ആദ്യമേ തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വൈദ്യുത ബന്ധങ്ങള്‍, കെട്ടിടത്തിന്‍റെ ദൃഢത എന്നിങ്ങനെയുള്ള സുരക്ഷാഘടകങ്ങള്‍ക്കാകണം കാഴ്ചഭംഗിയേക്കാള്‍ പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം.
റെനവേഷന്‍ ചെയ്യുമ്പോള്‍ ചെലവ് കുറയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍? പുനരുപയോഗ സാധ്യതകള്‍?
പുനരുദ്ധരിക്കപ്പെട്ട വീടുകള്‍ക്ക് വൈകാരിക മൂല്യം ഏറെയായിരിക്കും. അതുകൊണ്ടു തന്നെ സംസ്ക്കാരം, സാഹചര്യം, പൈതൃകം എന്നിവ കണക്കിലെടുത്തു കൊണ്ടുള്ള കൂട്ടിച്ചേര്‍ക്കലാണ് അഭികാമ്യം.

പഴയ മാതൃക, പഴയ സാമഗ്രികള്‍, പഴമയുടെ പ്രതീതി ഉണര്‍ത്തുന്ന ഫ്ളോറിങ് ഫിനിഷുകള്‍, റൂഫ് ഫിനിഷുകള്‍ എന്നിവയിലൂടെ വീടിന്‍റെ തനിമ നിലനിര്‍ത്താനാകും.
വിപണിയില്‍ സുലഭമായ പുത്തന്‍ ഹെറിറ്റേജ് ടൈലുകളുടേയും, ഫിനിഷുകളുടേയും ശേഖരം ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
ഒരു കോണ്‍ക്രീറ്റ് വീടിന്‍റെ പുനരുദ്ധാരണ വേളയില്‍ കെട്ടിടത്തിന്‍റെ ബലവത്തായ പഴയ അടിത്തറയും മറ്റു ഭാഗങ്ങളും മാത്രം നിലനിര്‍ത്തിക്കൊണ്ട് വീടിന് ആധുനിക മുഖച്ച്ഛായ നല്‍കുന്നതില്‍ തെറ്റില്ല.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
പൊളിച്ചെടുക്കുന്ന കെട്ടിട ഭാഗങ്ങളും, ഫര്‍ണിച്ചറും മറ്റും പുനരുപയോഗിക്കുകയുമാവാം.
‘4R’ എന്ന ആശയം പുതുക്കിപ്പണിയലുകളില്‍ എത്രത്തോളം പ്രാവര്‍ത്തികമാണ്?
പുതിയ നിര്‍മ്മിതികളിലെന്ന പോലെ പുനരുദ്ധാരണ വേളയിലും റെഡ്യൂസ്(ചുരുക്കുക), റീയൂസ്(പുനരുപയോഗിക്കുക), റീസൈക്കിള്‍ (പുന:ചാക്രീകരിക്കുക) റെസ്റ്റോര്‍(നിലനിര്‍ത്തുക) എന്നീ നാല് ആശയങ്ങള്‍ക്കാണ് പ്രാമുഖ്യം.
ALSO READ: മിശ്രിതശൈലി
ആവശ്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ട് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വളരെ കുറയ്ക്കുന്നതാണ് അഭികാമ്യം. പരമാവധി പഴയ സാമഗ്രികള്‍ പുനരുപയോഗിക്കുന്നത് ചെലവ് ചുരുക്കുന്നതോടൊപ്പം വീടിന്‍റെ മൂല്യം നിലനിര്‍ത്താനും സഹായിക്കും.

നമ്മുടെ വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ സൈറ്റില്‍ കിട്ടുന്ന ഏതൊരു വസ്തുവും പല തരത്തില്‍ പുനരുപയോഗിക്കാവുന്നതാണ്. ഇത്തരം പുനരുപയോഗം ആകര്‍ഷകമായ ഫര്‍ണിച്ചറും, മറ്റ് ഘടകങ്ങളും സൃഷ്ടിക്കാന്‍ സഹായകമാകും.
പുനരുദ്ധാരണത്തിനായി വീട്ടുടമയും ആര്‍ക്കിടെക്റ്റും പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതിനേക്കാള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.
ALSO READ: ക്യൂട്ട് & എലഗന്‍റ്
എങ്കിലും പുനരുദ്ധാരണം പൂര്‍ത്തിയാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഉണ്ടാകുന്ന ആത്മസംതൃപ്തിയും പാരിസ്ഥിതിക വൈകാരിക മൂല്യങ്ങളും അതിന്‍റെ പിന്നിലുള്ള ആ കഠിനപരിശ്രമം മധുരതരമാക്കി മാറ്റും.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് വിവേക് പി.പി., ആര്‍ക്കിടെക്റ്റ് നിഷാന്‍ എം, ഡി എര്‍ത്ത്, രാഗം അപ്പാര്‍ട്ട്മെന്‍റ്സ്, പട്ടേരി, കോഴിക്കോട്-673016. ഫോണ്‍: 0495 2741782, 9388886262
Be the first to comment