ആധാരം ഇനി എളുപ്പത്തിൽ രജിസ്റ്റര്‍ ചെയ്യാം; ഒറ്റ ദിവസം മതി

ആധാരം രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂര്‍ത്തിയാക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടപട്രികൾ ആരംഭിച്ച് രജിസ്ട്രേഷൻ വകുപ്പ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീസും ഓൺലൈനായി തന്നെ അടയ്ക്കാം.ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ വിവരങ്ങൾ ഓൺലൈനായി നൽകിയ ശേഷം മുദ്രപ്പത്രത്തിൻെറ വില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഓൺലൈനായി നൽകാൻ ആകും. അപേക്ഷ സബ്‍രജിസ്റ്റാര്‍ ഓഫീസുകളിൽ എത്തുമ്പോൾ ഇടനിലക്കാര്‍ ഇല്ലാതെ തന്നെ രേഖകൾ പരിശോധിച്ച് രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂര്‍ത്തിയാക്കുന്നതാണ് പുതിയ സംവിധാനം.മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാർ ഓഫിസുകൾ കയറി ഇറങ്ങുന്ന രീതി അവസാനിക്കുന്നതോടു വസ്തു ഇടപാടുകര്‍ക്കുൾപ്പെടെ ആശ്വാസമാകും.
നേരത്തെ ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ വെണ്ടറില്‍ നിന്ന് മുദ്രപ്പത്രം വാങ്ങി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയാണ് രജിസ്ട്രേഷൻ നടത്തിയിരുന്നത്. ഫീസ് അടച്ച് ഇടപാടുകാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ എത്തി നടപടികൾ പൂര്‍ത്തിയാക്കുന്നതായിരുന്നു രീതി.
പല രജിസ്ട്രേഷനുകൾക്കും ഏറെകാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനം ഭൂമി രജിസ്ട്രേഷനുണ്ടാകുന്ന കാലതാമസങ്ങൾ ഒഴിവാക്കും. പുതിയ രീതിയിലെ ഭൂമികൈമാറ്റ രജിസ്ട്രേഷൻ സംസ്ഥാനത്തെ എല്ലാ സബ്രജിസ്ട്രാര്‍ ഓഫീസുകളിലും നടപ്പാക്കും. രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾക്ക് ഫീസ് നൽകുന്നതിനുള്ള ഇ- പെയ്മൻറ് സംവിധാനവും ലഭ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*