
ലോകത്തിന്റെ ഏത് കോണിലായാലും ഏത് ആഘോഷവേളയിലും മലയാളികളുടെ വീടുകളിൽ ഒരു പായസമെങ്കിലും നിർബന്ധമായും കാണും. അത്രയ്ക്ക് പായസ പ്രേമികളാണല്ലോ നമ്മൾ മലയാളികൾ . പലതരം പായസങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ ഇതാ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വേറിട്ട ഒരു പായസം റെസിപ്പീ. റവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ ചേർക്കുന്ന മറ്റ് ചേരുവകൾ പായസത്തിന്റെ രുചി കൂട്ടും.ഈ കൊതിയൂറും വിഭവം എങ്ങനെ വീട്ടിൽ തന്നെ തയാറാക്കിയെടുക്കാമെന്നു നോക്കാം.
പ്രധാന ചേരുവകൾ
1/2 ലിറ്റര്‍ പാൽ താളിക്കുന്നതിനായി
1 കപ്പ് സൂചി റവ
മറ്റ് ചേരുവകൾ
മിൽക്ക്ആവശ്യത്തിന്
പഞ്ചസാരആവശ്യത്തിന്
ഖോയആവശ്യത്തിന്
ചീന്തിയ ബദാംആവശ്യത്തിന്
കുങ്കുമപൂവ് ആവശ്യത്തിന്
ഒരു പാനിൽ പാൽ എടുത്ത് തിളപ്പിക്കാൻ വെക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് കുങ്കുമ നാരുകൾ ചേർക്കാം. പാൽ കാട്ടിയാകുന്നത് വരെ ഇളക്കാം. ഇതിലേയ്ക്ക് റവ ചേർത്ത് ഇളക്കി ഇടത്തരം തീയിൽ ഏകദേശം 8-10 മിനിറ്റ് വരെ പാകം ചെയ്യുക.ഇതിലേയ്ക്ക് കണ്ടെൻസ്ഡ് മിൽക്ക്, ഖോയ എന്നിവയും ചേർത്ത് ഇളക്കുക. ഒന്നും കട്ട പിടിച്ച് കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് ഇടത്തരം തീയിൽ വീണ്ടും പാകം ചെയ്യുക.പായസം പാത്രത്തിന്റെ അടിയിൽ പിടിക്കാതിരിക്കാൻ നന്നായി ഇളക്കിക്കൊണ്ടേയിരിക്കുക.ഇനി തീ അണയ്ക്കാം. പായസം തണുക്കാൻ അനുവദിക്കുക. ഇത് ഒരു മൺപാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം സെർവ് ചെയ്യാം. അങ്ങനെ രുചികരമായ റവ പായസം റെഡി!
Be the first to comment