രഞ്ജിത് സിന്‍ഹ് ദിസാലെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവ്.

ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് പുരസ്കാരം സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുളള അധ്യാപകൻ രഞ്ജിത് സിൻഹ് ദിസാലെയെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ജൂൺ 2021 മുതൽ 2024 വരെയുളള കാലയളവിലേക്കാണ് ഉപദേശകനായി രഞ്ജിത്സിൻഹിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളെ വേഗത്തിൽ പഠിക്കാൻ സഹായിക്കുന്നതിനായി ഇൻ-സർവീസ് ടീച്ചർ പ്രൊഫഷണൽ വികസനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് പുതിയ കോച്ച് പ്രൊജക്ടിന് രൂപം നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രഞ്ജിത്ത് നടത്തിയ പ്രവർത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ് ബുക്കുകളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച നടപടിക്കായി നടത്തിയ പ്രവർത്തനങ്ങളുമാണ് ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് പുരസ്കാരത്തിന് രഞ്ജിത്തിനെ അർഹനാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി 2014 മുതലാണ് യുനെസ്കോയും വാർക്കി ഫൗണ്ടേഷൻ ആന്വൽ ഗ്ലോബൽ ഫൗണ്ടേഷൻ ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ പുരസ്കാരം ആരംഭിച്ചത്.

2009ലാണ് രഞ്ജിത്ത് സിൻഹ സോളാപുരിലെ പരിതേവാഡിയിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ അധ്യാപകനായെത്തിയത്. കന്നുകാലിക്കൂടിനു സമീപം പൊളിഞ്ഞ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന സ്കൂൾ സംവിധാനത്തെ മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾ കെട്ടിടമാക്കി മാറ്റാൻ വലിയ പ്രയാസങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. പുസ്തകങ്ങളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചെയ്ത് വിതരണം ചെയ്യാനും പ്രദേശത്തെ എല്ലാ കുട്ടികളേയും നിർബന്ധമായി സ്കൂളുകളിലേക്കെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.പഠനം എളുപ്പമാക്കാൻ ക്യൂആർ കോഡ് സംവിധാനവും പുസ്തകങ്ങൾക്കൊപ്പം അച്ചടിച്ചുനൽകി. രഞ്ജിത്ത് സിൻഹയുടെ ഇടപടെലുകളിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്ത് അയക്കുന്ന രീതിയിൽ മാറ്റമുണ്ടായി. പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി സ്കൂളുകളിലേക്കെത്തി. രഞ്ജിത്ത് സിൻഹ സർക്കാരിന് സമർപ്പിച്ച ശുപാർശ മുഖേനെയാണ് മഹാരാഷ്ട്രയിൽ എല്ലാ സ്കൂൾ പുസ്തകങ്ങളിലും ക്യൂആർ കോഡ് പതിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. ഈ നിർദേശം പിന്നീട് കേന്ദ്രമാനവവിഭവശഷി മന്ത്രാലയവും നടപ്പിലാക്കി.രഞ്ജിത്ത് സിൻഹ നടത്തിയ പ്രവർത്തനങ്ങൾ ആ മേഖലയിലെ വിദ്യാഭ്യാസ രീതിയിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ഗ്ലോബൽ ടീച്ചർ പ്രൈസ് പുരസ്കാര സമിതി വിലയിരുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*