
മഴക്കാലമെത്തിയാൽ വീടിനുണ്ടാകുന്ന ചോർച്ചയും ഭിത്തികളിലെ നനവും പായലുമെല്ലാം പലരെയും ബുദ്ധിമുട്ടിക്കാറുണ്ട് . മഴക്കാലമെത്തിയാൽ വീടിന് പുറത്തെ നിറം മങ്ങുന്നതും പതിവാണ്. വീടിന്റെ ബാൽക്കണിയും സിറ്റ്ഔട്ടുമെല്ലാം മഴയെത്തുന്നതോടെ ആകെ നനഞ്ഞ് വീട്ടിലെ താമസക്കാർ മറന്ന ഇടമാകും. ചിലപ്പോൾ തുണികൾ ഉണങ്ങാനും മറ്റുമുള്ള സ്ഥലമാക്കി മാറ്റും. ഔട്ട്ഡോർ ഫർണിച്ചറുകളും മഴയെത്തിയാൽ നിറം മങ്ങി ഉപയോഗശൂന്യമാകാൻ ഇടയുണ്ട്. എന്നാൽ മഴക്കാലത്തും വീടിനെ ഭംഗിയായി സൂക്ഷിക്കാൻ ചിലവഴികളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം
കൂടുതൽ മഴയുള്ള ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ വീടിനുള്ളിലെ ഈർപ്പം കുറയ്ക്കാൻ മോയിസ്ചർ അബ്സോർബേർസ് ഉപയോഗിക്കാം. മോയിസ്ചർ അബ്സോർബിങ് ബാഗുകൾ ഓൺലൈനായി വാങ്ങാനാവും. അമിതമായി ഈർപ്പമുള്ള മുറികളിലെ ഈർപ്പം കുറയ്ക്കാനും ദുർഗന്ധമകറ്റാനും അവ വീടിനുള്ളിൽ വയ്ക്കുന്നത് നല്ലതാണ്.
മുറ്റത്തെ ചെറിയ ഇരിപ്പിടങ്ങളും മേശകളും എല്ലാക്കാലത്തിനും യോജിച്ച ഗുണമേന്മ ഏറെയുള്ള വസ്തുക്കൾക്കൊണ്ട് ഉണ്ടാക്കിയവയാണെങ്കിൽ നന്നായിരിക്കും. ഇരുമ്പ് കൊണ്ടുള്ള ഫർണിച്ചറുകൾ അത്തരത്തിലുള്ളവയാണ്. തടികൊണ്ടുള്ളവയും മികച്ചതാണ്. ഇരുമ്പായാലും തടിയായാലും വാട്ടർപ്രൂഫ് പോളിഷ് നൽകാൻ മറക്കേണ്ട.
വീടിന് പുറത്തെ പൂന്തോട്ടത്തിലും ചിടികളുടെ ഒപ്പവും കാട്ടുചെടികളും പുല്ലുമെല്ലാം വളർന്ന് കാടുപിടിക്കുന്നത് മഴക്കാലത്ത് പതിവാണ്. കുറച്ച് ചെടികളെ വീടിനുള്ളിലേക്ക് മാറ്റി വയ്ക്കാം. വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഓക്സിജൻ ലെവൽ ഉയരാനും ഇത് സഹായിക്കും.
ബാൽക്കണിയിലെ ഓപ്പണിങ്സ് ട്രാൻസ്പരന്റ് പി.വി.സി ബ്ലൈൻഡ് കൊണ്ട് കവർ ചെയ്യാം. വീടിനുള്ളിലേക്ക് ലഭിക്കുന്ന വെളിച്ചത്തിന് ഒരു കുറവും വരില്ലെന്ന് മാത്രമല്ല മഴക്കാലത്ത് വീടിനുള്ളിലേക്ക് വെള്ളം കടക്കുന്നത് തടയുകയും ചെയ്യും. പലനിറങ്ങളിലും ടെക്സചറുകളും ഉള്ള ബ്ലൈൻഡുകളും ലഭിക്കും.
വീട് മനോഹരമാക്കാൻ എല്ലാക്കാലവസ്ഥയ്ക്കും അനുയോജ്യമായ ഫാബ്രിക്കിൽ തീർത്ത റഗ്ഗുകൾ, കർട്ടൻ, കാർപെറ്റ് എന്നിവ ഉപയോഗിക്കാം. നൈലോൺ, പോളിസ്റ്റർ എന്നിവ ഈർപ്പത്തെ തടയുകയും കൂടുതൽ കാലം ഈട് നിൽക്കുകയും ചെയ്യും.
Be the first to comment