
കുടിവെള്ള സ്രോതസ്സുകൾ മലിനം.70 ശതമാനത്തിലും കോളിഫോം ബാക്റ്റീരിയ സാന്നിധ്യം.
ഗ്രാമീണമേഖലയില്‍ കിണറുകളടക്കം കുടിവെള്ള സ്രോതസ്സുകളില്‍ 70 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി 401300 സാമ്ബിളുകള്‍ ജലഅതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധിച്ചപ്പോഴാണ് 280900 ഓളം സാമ്ബിളുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാണെന്ന് കണ്ടെത്തിയത്. 2021 ഏപ്രില്‍-2022 മാര്‍ച്ച് കാലയളവിലായിരുന്നു പരിശോധന. ഭൂജലനിരപ്പ് താഴുന്നതാണ് ബാക്ടീരിയ സാന്നിധ്യം […]