
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് പ്രതിഷേധിച്ചത്. പത്ത് ദിവസത്തെ ജോലിക്കു ശേഷം മൂന്ന് ദിവസം അവധി നൽകുന്നതിനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സുമാർ രംഗത്തെത്തിയത്. ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.