സ്വകാര്യജോലിയിലിരിക്കെ മരിച്ചാൽ; 7 ലക്ഷം രൂപ കവറേജ്

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇപിഎഫില്‍ അംഗമാണെങ്കില്‍ജോലിയിലിരിക്കെ മരിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജായി കിട്ടും. ഇപിഎഫ് വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചതോടെയാണിത്. പുതുതായി കിട്ടിയ ജോലിയാണെങ്കില്‍ 12 മാസം തുടര്‍ച്ചയായി പിഎഫ് അടച്ചവര്‍ക്ക് മിനിമം കവറേജ് ആയ 2.5 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.കോവിഡ് മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഗസറ്റ് വിഞ്ജാപനത്തിലൂടെ ആണ് കേന്ദ്രസര്‍ക്കാര്‍ ആറു ലക്ഷം ആയിരുന്ന കവറേജ് ഏഴു ലക്ഷമാക്കിയത്.എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഈ പുതുക്കിയ നിരക്ക് ഏപ്രില്‍ 28 മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇപിഎഫ് വിഹിതം അടയക്കുന്നവര്‍ക്കാണ് ഈ കവറേജ്.

ഈ കവറേജിനായി ജീവനക്കാരന്‍ അധികമായി ഒരു രൂപ പോലും അടയക്കേണ്ടതില്ല. തൊഴിലുടമയില്‍ നിന്നും ഈടാക്കുന്ന ചെറിയ വിഹിതമാണ് പ്രീമിയമായി ഉപയോഗിക്കുന്നത്. ജോലിയിലിരിക്കെ മരണപ്പെട്ടാല്‍ ജീവനക്കാരന്റെ മാസശമ്പളവും പിഎഫിലെ തുകയും അടിസ്ഥാനമാക്കി 2.5 ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ നോമിനിക്കു നല്‍കും. 20000 രൂപ ശമ്പളവും രണ്ടു ലക്ഷം രൂപ പിഎഫ് തുകയും ഉണ്ടെങ്കില്‍ പരമാവധി കവറേജ് ആയ ഏഴു ലക്ഷം രൂപയും കിട്ടും.

Be the first to comment

Leave a Reply

Your email address will not be published.


*