കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ വിടവാങ്ങി

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) വിടവാങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴച രാത്രിയോടെയാണ് അന്ത്യം.കൊവിഡ് ബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ – ആമിന, തുഷാര, പ്രസൂന എന്നിവർ മക്കളാണ്.

1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്. സ്കൂൾ പഠനകാലത്ത് കയ്യെഴുത്ത് മാസികയിൽ കവിതകളെഴുതിയാണ് സംഗീത രംഗത്തേക്കുള്ള ആദ്യ തുടക്കം.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു.

1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു. മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടുകൾ എഴുതി. നാഥാ നീ വരും കാലൊച്ച .., ഏതോ ജന്മ കല്പനയിൽ.., ശര റാന്തൽ തിരി താഴും.., പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു.
ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി. എഴുപത് എൺപത് കാലഘട്ടത്തിൽ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദർ കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി. ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.

1972ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ സിനിമാ മേഖലയിൽ കൂടുതൽ സജീവമായി. എഴുപതുകളിലും പിന്നീട് എൺപത് കാലഘട്ടത്തിലും സിനിമാ ഗാനരംഗത്ത് സജീവമായിരുന്ന ഖാദർ കെജി ജോർജ്, പി എൻ മേനോൻ, ഐ വി ശശി, ഭരതൻ, പത്മരാജൻ എന്നീ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയ പൂവച്ചൽ ഖദറിനെ തേടി ഫിലിം ക്രിട്ടിക്സ് അവാർഡ്, കേരള സംഗീത നാടക പുരസ്കാരം എന്നിവ തേടിയെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*