
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന നടപടി നാളെ മുതൽ.
എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള (Plus one Admission) ആദ്യ അലോട്മെന്റ് പട്ടിക (Allotment List) പ്രസിദ്ധീകരിച്ചു. ഇവരുടെ പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം.
എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം അലോട്മെന്റ് പരിശോധിക്കാൻ വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നുണ്ട്.
Be the first to comment